ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നായി ആധാർ കാർഡ് മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ പൗരന്മാർക്ക് ആധാർ കാർഡ് കൂടാതെ സർക്കാർ സേവനങ്ങൾ നേടിയെടുക്കുക തന്നെ പ്രയാസമാണെന്ന് പറയാം. ബാങ്കിംഗ് മുതൽ സർക്കാർ പദ്ധതികൾ വരെ, യുഐഡിഎഐ ആധാർ മിക്കവാറും എല്ലായിടത്തും ഉപയോഗിക്കുന്നു. ഉപയോഗം പോലെതന്നെ അതിൻ്റെ സുരക്ഷയും ഒരുപോലെ പ്രധാനമായി മാറിയിരിക്കുന്നു. എന്നാൽ ചെറിയ തെറ്റുകൾ വരുത്താവുന്ന അപകടസാധ്യത മനസ്സിലാക്കാതെ പലരും അവ ആവർത്തിക്കുകയാണ്. അത്തരം തെറ്റുകൾ സാമ്പത്തിക നഷ്ടം ഉൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
തട്ടിപ്പുകൾ ഒഴിവാക്കാൻ, ആധാർ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സർക്കാരും യുഐഡിഎഐയും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകൾ വർദ്ധിച്ചുവരുന്നതിനാലും ചോർന്ന വിവരങ്ങൾ പല തരത്തിൽ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാലുമാണ് ഈ നിർദേശം. യുഐഡിഎഐ ഒരിക്കലും കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ആധാർ നമ്പറുകളോ ഒടിപികളോ ആവശ്യപ്പെടുന്നില്ലയെന്നതാണ് പ്രധാനമാണ്. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും വിശദാംശങ്ങൾ നൽകുന്നതും ഒരുപോലെ തട്ടിപ്പിന് ഇരയാക്കിയോക്കാം.
ബാങ്ക് തട്ടിപ്പ്, വ്യാജ സിം കാർഡുകൾ, തിരിച്ചറിയൽ രേഖകൾ മോഷ്ടിക്കൽ, അല്ലെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവയിലേക്ക് നയിച്ചേക്കാം. പ്രധാനമായി ഈ തെറ്റുകൾ ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് പോലും കാലിയാക്കിയേക്കാം.
ആളുകൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് അവരുടെ ആധാർ നമ്പർ പങ്കിടുക എന്നതാണ്. കടകൾ, ഹോട്ടലുകൾ, സൈബർ കഫേകൾ എന്നിവയിൽ ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ നൽകുന്നത് മുതൽ അജ്ഞാത വെബ്‌സൈറ്റുകൾ എന്നിവയിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പങ്കുവയ്ക്കുന്നതുവരെ ഇതിൽ പെടുന്നു. ആധാർ വളരെ സെൻസിറ്റീവ് ആയ ഒരു രേഖയാണ് എന്നത് എപ്പോഴും ഓർക്കേണ്ടുന്ന ഒന്നാണ്. വിശ്വസനീയവും അത്യാവശ്യവുമായ സ്ഥാപനങ്ങളുമായി മാത്രമേ പങ്കിടാനും പാടുള്ളൂ.
വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനോ, സിം കാർഡുകൾ നേടുന്നതിനോ, സർക്കാർ പദ്ധതികൾ തെറ്റായി അവകാശപ്പെടുന്നതിനോ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാൽ, ഫോട്ടോകോപ്പി നൽകുന്നത് അപകടകരമാണ് എന്നതാണ് പ്രധാന നിർദേശങ്ങളിൽ ഒന്ന്. അതിനാൽ തന്നെ, സാധ്യമാകുമ്പോഴെല്ലാം, പകർപ്പിന് പകരം മാസ്ക്ഡ് ആധാർ ഉപയോഗിക്കണം.
ആധാർ ഉപയോക്താക്കളെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു പ്രധാന അപകടം വ്യാജ കോളുകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നുമുള്ളതാണ്. യുഐഡിഎഐ അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥരായി നടിച്ച് ആധാർ വിശദാംശങ്ങളോ OTP-കളോ ആവശ്യപ്പെടുന്നത് വ്യാപകമാണ്. യുഐഡിഎഐ ഒരിക്കലും കോളുകളിലോ സന്ദേശങ്ങളിലോ ആധാർ നമ്പറുകളോ ഒടിപികളോ ആവശ്യപ്പെടാറില്ല എന്നത് ഓർമ്മിക്കേണ്ടതാണ്.