45ാം വയസില്‍ വിരമിക്കാം, പ്രതിമാസം രണ്ട് ലക്ഷം രൂപ പെന്‍ഷന്‍; സ്മാര്‍ട്ടായി നിക്ഷേപിക്കാം
ഇത് ഒരു സിസ്റ്റമാറ്റിക് വിഡ്രോവല്‍ പ്ലാനാക്കി മാറ്റിയാല്‍ പ്രതിമാസം രണ്ട് ലക്ഷം വരെ പെന്‍ഷന്‍ ലഭിക്കും. ഇതിനൊപ്പം മെഡിക്കല്‍ എമര്‍ജന്‍സി സമയത്ത് ഉപയോഗിക്കാനായി ഏകദേശം ആറ് കോടിയുടെ ഫണ്ടുമുണ്ടാവും
ജോലിയില്‍ ദീര്‍ഘകാലം തുടരാതെ എളുപ്പത്തില്‍ വിരമിച്ച് വിശ്രമജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും നല്ല വഴി മ്യൂച്ചല്‍ഫണ്ട് നിക്ഷേപമാണ്. പക്ഷേ മ്യൂച്ചല്‍ ഫണ്ടില്‍ സ്മാര്‍ട്ടായി നിക്ഷേപിക്കണമെന്ന് മാത്രം. സ്ഥിരമായി ഒരു എസ്‌ഐപി തുക തന്നെ നിക്ഷേപിക്കാതെ ഓരോ വര്‍ഷവും ഇത് വര്‍ധിപ്പിച്ച് നിക്ഷേപം നടത്തിയാല്‍ വിരമിക്കലിന് ശേഷം ഇതൊരു മികച്ച ഫണ്ടായി മാറും.
നികുതി വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഒരാള്‍ 45ാം വയസിലാണ് വിരമിക്കുന്നതെങ്കില്‍ ഇയാള്‍ക്ക് ഏകദേശം 3.65 കോടിയുടെ ഫണ്ട് വേണം. ഉദാഹരണമായി 25 വയസുള്ള ഒരാള്‍ക്ക് 45ാം വയസില്‍ 3.65 കോടിയുടെ സമ്പാദ്യത്തോടെ വിരമിക്കണമെങ്കില്‍ അയാള്‍ 20 വര്‍ഷത്തേക്ക് ഏകദേശം 9,000 രൂപ തോതില്‍ ആദ്യതവണ മുതല്‍ നിക്ഷേപിക്കണം. ആദ്യത്തെ ഒരു വര്‍ഷം ഒമ്പതിനായിരം രൂപയാണ് നിക്ഷേപിക്കേണ്ടതെങ്കില്‍ പിന്നീടുള്ള ഓരോ വര്‍ഷവും നിക്ഷേപത്തിന്റെ അളവില്‍ 15 ശതമാനം വര്‍ധന വരുത്തണം. ശരാശരി 15 ശതമാനം റിട്ടേണ്‍ നിക്ഷേപത്തില്‍ നിന്നും കിട്ടുന്നുണ്ടെങ്കില്‍ 45ാം വയസില്‍ ഇയാളുടെ നിക്ഷേപം 3.65 കോടിക്ക് മുകളിലെത്തും.
ഇത് ഒരു സിസ്റ്റമാറ്റിക് വിഡ്രോവല്‍ പ്ലാനാക്കി മാറ്റിയാല്‍ പ്രതിമാസം രണ്ട് ലക്ഷം വരെ പെന്‍ഷന്‍ ലഭിക്കും. ഇതിനൊപ്പം മെഡിക്കല്‍ എമര്‍ജന്‍സി സമയത്ത് ഉപയോഗിക്കാനായി ഏകദേശം ആറ് കോടിയുടെ ഫണ്ടുമുണ്ടാവും. അതേസമയം, പണപ്പെരുപ്പം അനുസരിച്ച് 20 വര്‍ഷം കഴിഞ്ഞ് ജീവിക്കാന്‍ ഈ തുക മതിയാവുമോയെന്ന സംശയം പലര്‍ക്കിടയിലും ഉയര്‍ന്നേക്കാം. എന്നാല്‍, പണപ്പെരുപ്പത്തിന്റെ വളര്‍ച്ച ഉള്‍പ്പടെ കൂട്ടിയാലും 20 വര്‍ഷം കഴിഞ്ഞ് ജീവിക്കാന്‍ പ്രതിമാസം രണ്ട് ലക്ഷം രൂപ മതിയാകും.