കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

എണ്ണവിലയിലുണ്ടായ കുറവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പം ഉയര്‍ന്നനിരക്കില്‍ തുടരാന്‍ സാധ്യതയില്ലെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു

Update: 2026-05-06 09:33 GMT

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. രാവിലെ വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉച്ചക്ക് ശേഷവും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. ഗ്രാമിന് 75 രൂപയുടെ വര്‍ധനവാണ് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,945 രൂപയായി ഉയര്‍ന്നു. പവന്റെ വില 600 രൂപ ഉയര്‍ന്ന് 1,11,560 ആയി.

അതേസമയം, ഇന്ന് രാവിലേയും സ്വര്‍ണവി ഉയര്‍ന്നിരുന്നു. ഗ്രാമിന് 195 രൂപയുടെ വര്‍ധനയാണ് രാവിലെയുണ്ടായത്്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13870 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 1560 രൂപയുടെ വിലവര്‍ധനവുണ്ടായി. 1,10,960രൂപയായാണ് പവന്‍വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധനവുണ്ടായിട്ടുണ്ട്

Advertising
Advertising

എണ്ണവിലയിലുണ്ടായ കുറവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പം ഉയര്‍ന്നനിരക്കില്‍ തുടരാന്‍ സാധ്യതയില്ലെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഇതോടെ പലിശനിരക്ക് കുറയാനും കളമൊരുങ്ങി. ഇതെല്ലാം സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിച്ചു.

ഇറാനുമായി സമാധാനകരാറിലെത്തുമെന്ന സൂചനകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരുന്നു. ഇത് സമ്പദ്വ്യവസ്ഥകളെ പോസിറ്റീവായി സ്വാധീനിക്കുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങളും വിപണിയെ സ്വാധീനിച്ചു.

രാജ്യന്താര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു. ഇറാനുമായി സമാധാനകരാര്‍ ഉണ്ടാവുമെന്ന പ്രതീക്ഷ തന്നെയാണ് എണ്ണവിലയെ സ്വാധീനിച്ചത്. ബ്രെന്റ് ക്രൂഡോയില്‍ വില 1.7 ശതമാനം ഇടിഞ്ഞ് 108 ഡോളറിലേക്ക് താഴ്ന്നു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ വില 1.6 ശതമാനം ഇടിഞ്ഞ് 100.60 ഡോളറിലേക്ക് എത്തി. ഈ ആഴ്ചയുടെ തുടക്കത്തില്‍ ആറ് ശതമാനം വിലവര്‍ധനവ് ക്രൂഡോയിലിന് രാജ്യാന്തര വിപണിയില്‍ ഉണ്ടായിരുന്നു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News