''ഇ.ഡിയുടെ ഉദ്ദേശ്യം മനസില്‍ വെച്ചാല്‍ മതി''; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആക്രമിക്കാന്‍ വന്നാല്‍ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി

Update: 2021-03-04 13:31 GMT

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ധനകാര്യമന്ത്രി കേരളത്തിലെത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നുവെന്നും മുഖ്യമന്ത്രി. ഫെബ്രുവരി 28ന് നിര്‍മല സീതാരാമന്‍ കിഫ്ബിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ വിലപ്പോവില്ലെന്ന് മനസിലാക്കി തന്‍റെ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സമെന്‍റിനെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ ഇച്ഛക്കനുസരിച്ച് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

'കിഫ്ബിയിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരോട് കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ മാന്യത വിട്ട് പെരുമാറി'. ഈ തെരഞ്ഞെടുപ്പ് കാലത്ത് ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ചാടിയിറങ്ങിയതെന്ന് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്നും അദ്ദഹം പറഞ്ഞു.

Tags:    

Similar News