‘സഖാവ് സംഘിയായാല്‍ ഓഫീസ് കെട്ടിടം ഫ്രീ’; സി.പി.എമ്മിനെ ട്രോളി കോണ്‍ഗ്രസ് കേരള പേജ്

'തെരഞ്ഞെടുപ്പ് സ്പെഷ്യല്‍, ആദായ വില്‍പ്പന' എന്ന ടാഗ് ലൈനോടെ നൂറ് ശതമാനം 'ഓഫ്' വാഗ്ദാനം നല്‍കുന്ന പോസ്റ്ററില്‍ സി.പി.ഐ.എം പെരുനാട്, വിഴിഞ്ഞം ഓഫീസുകള്‍ വിറ്റഴിച്ചതായും പരിഹസിക്കുന്നു

Update: 2021-03-10 13:58 GMT

സിപിഐഎമ്മിനെ പരസ്യമായി ട്രോളി കോണ്‍ഗ്രസ് കേരള ഫേസ്ബുക്ക് പേജ്. 'സഖാവ് സംഘിയായാല്‍ ഓഫീസ് കെട്ടിടം ഫ്രീ’ എന്ന തലക്കെട്ടോടെ തയ്യാറാക്കിയ പോസ്റ്ററാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പുറത്തിറക്കിയത്. 'തെരഞ്ഞെടുപ്പ് സ്പെഷ്യല്‍, ആദായ വില്‍പ്പന' എന്ന ടാഗ് ലൈനോടെ നൂറ് ശതമാനം 'ഓഫ്' വാഗ്ദാനം നല്‍കുന്ന പോസ്റ്ററില്‍ സി.പി.ഐ.എം പെരുനാട്, വിഴിഞ്ഞം ഓഫീസുകള്‍ വിറ്റഴിച്ചതായും പരിഹസിക്കുന്നു.

മുന്‍ സിപിഐഎം പ്രവര്‍ത്തകരായ മുക്കോല പ്രഭാകരനും വയല്‍ക്കര മധുവും ഈയടുത്താണ് ബിജെപിയില്‍ ചേര്‍ന്നത്. മുക്കോല പ്രഭാകരന്‍ കോവളം ഏരിയ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സി.പി.എം ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ സിപിഐഎം ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന വയല്‍ക്കര മധുവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം ബിജെപി ഓഫീസായി മാറിയിരുന്നു. ഇക്കഴിഞ്ഞ ദിവസം തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ് ജ്യോതിസ് പാര്‍ട്ടി മാറി എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു. എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായാണ് അഡ്വ. പി.എസ് ജ്യോതിസ് മല്‍സരിക്കുന്നത്. ഇതിനെല്ലാം പരിഹസിച്ചാണ് കോണ്‍ഗ്രസ് പോസ്റ്റര്‍ ട്രോള്‍ പുറത്തിറക്കിയത്.

Advertising
Advertising

ഓഫർ പരിമിതമായ കാലത്തേക്ക് മാത്രം.. പിന്നെ സഖാവും കാണില്ല ഓഫീസും കാണില്ല...

Posted by Indian National Congress - Kerala on Wednesday, March 10, 2021
Tags:    

Similar News