കാഫിർ സ്‌ക്രീൻഷോട്ട് മോഡൽ?; ലീഗ് ഖൗമിലെ കുട്ടിക്ക് വോട്ട് തേടുന്നുവെന്ന് പേരാമ്പ്രയിൽ എൽഡിഎഫ് അനൗൺസ്മെന്റ് ; വർഗീയ ധ്രുവീകരണത്തിന് വ്യാജ പ്രചാരണമെന്ന് യുഡിഎഫ്

തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്.

Update: 2026-04-01 08:36 GMT

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്കെതിരെ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ്. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് യുഡിഎഫ് പ്രചാരണമെന്നു പറഞ്ഞ് എൽഡിഎഫ് അനൗൺസ്‌മെന്റ് നടത്തുന്നു എന്നാണ് യുഡിഎഫിന്റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്. എൽഡിഎഫ് അനൗൺസ്‌മെന്റിന്റെ വിഡിയോ ദൃശ്യങ്ങൾ മിഡിയ വണിന് ലഭിച്ചു.

എൽഡിഎഫ് അനൗൺസ്‌മെന്റ് നടത്തുന്ന ദൃശ്യങ്ങൾ പകർത്തിയത് സലീൽ ആവളയാണ്. ആവള മടത്തിൽമുക്ക് ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചാണ് താൻ വിഡിയോ ചിത്രീകരിച്ചതെന്നും സലീൽ മിഡിയ വണിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെ ഒമ്പതരക്കും പത്തിനും ഇടയിലാണ് അനൗൺസ്‌മെന്റ് വാഹനം കണ്ടത്. സമാനമായ അനൗൺസ്‌മെന്റ് വിഡിയോകൾ വാട്‌സ്ആപിലും താൻ കണ്ടിട്ടുണ്ടെന്ന് സലീൽ പറഞ്ഞു.

Advertising
Advertising

തോൽവി ഭയന്നാണ് എൽഡിഎഫ് വർഗീയ പ്രചാരണം എന്നാണ് യുഡിഎഫ് പറയുന്നത്. വർഗീയ പ്രചാരണം നടത്തുന്നു എന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പേരാമ്പ്ര പൊലീസിനും യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹിലിയയുമാണ് പേരാമ്പ്രയിൽ എൽഡിഎഫിനും യുഡിഎഫിനുമായി മത്സരിക്കുന്നത്. സലിൽ ആവളയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഭക്ഷണം കഴിക്കുമ്പോഴാണ് ഈ അനൗൺസ്‌മെന്റ് വാഹനം ശ്രദ്ധയിൽ പെട്ടത്. ആവള മഠത്തിൽ മുക്ക് എന്ന സ്ഥലത്ത് വെച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് സലിൽ മിഡിയ വണിനോട് പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News