പട്ടാമ്പിയിൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് സിപി മുഹമ്മദ്

പട്ടാമ്പിയില്‍ മൂന്ന് ടേം തുടര്‍ച്ചയായി വിജയിച്ച സിപി മുഹമ്മദ് കഴിഞ്ഞ തവണ സിപിഐയുടെ മുഹമ്മദ് മുഹ്സിനോട് തോറ്റിരുന്നു.

Update: 2021-03-11 02:20 GMT

പട്ടാമ്പിയിൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് സിപി മുഹമ്മദ്. തീരുമാനം നേതൃത്വത്തെ അറിയിച്ചതായും സി പി മുഹമ്മദ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. 2001ലും 2006 ലും 2011 ലും തന്നെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പട്ടാമ്പി സീറ്റ് ലീഗ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സിപി നിലപാട് വ്യക്തമാക്കുന്നത്. പട്ടാമ്പിയില്‍ മൂന്ന് ടേം തുടര്‍ച്ചയായി വിജയിച്ച സിപി മുഹമ്മദ് കഴിഞ്ഞ തവണ സിപിഐയുടെ മുഹമ്മദ് മുഹ്സിനോട് തോറ്റിരുന്നു.

നേരത്തെ പട്ടാമ്പി സീറ്റിനായി കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്തുവരികയും മുസ്‍ലിം ലീഗ് പ്രാദേശിക നേതൃത്വം സീറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ തോറ്റത് ഇടതുപക്ഷത്തിന്‍റെ തെറ്റായ പ്രചാരണം മൂലമായിരുന്നുവെന്നും സിപി മുഹമ്മദ് അടുത്തയിടെ ആരോപിച്ചിരുന്നു.

Advertising
Advertising

2001 ലും, 2006 ലും, 2011 ലും പട്ടാമ്പിയിൽ എന്നെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി. 2021 ൽ പട്ടാമ്പിയിൽ സ്ഥാനാർത്ഥിയായി എന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സി.പി മുഹമ്മദ്

Posted by CP Mohammed on Wednesday, March 10, 2021
Tags:    

Similar News