സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ ധര്‍മ്മജനായി പ്രചാരണത്തിനിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോക്കല്ലൂരിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ധര്‍മജനും മണ്ഡലത്തില്‍ സജീവമാണ്

Update: 2021-03-11 02:21 GMT

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായുള്ള പ്രഖ്യാപനത്തിനു മുമ്പേ ബാലുശ്ശേരി മണ്ഡലത്തില്‍ സിനിമാതാരം ധര്‍മജന്‍ ബോള്‍ഗാട്ടിക്കു വേണ്ടി പ്രചാരണത്തിനിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോക്കല്ലൂരിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ധര്‍മജനും മണ്ഡലത്തില്‍ സജീവമാണ്.

ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച സജീവമാകും മുമ്പേ പരിപാടികളില്‍ സജീവമായതാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും പ്രവര്‍ത്തകര്‍ക്ക് സംശയമൊന്നുമില്ല. ധര്‍മജന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനറങ്ങിക്കഴിഞ്ഞു.പലയിടത്തും ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ബൈറ്റ്. അബ്ദുറസാഖ് തുളിശ്ശേരി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. വരും ദിവസങ്ങളില്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. ധര്‍മജനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ധര്‍മജനെ അനുകൂലിച്ച് മണ്ഡലം കമ്മറ്റികള്‍ കെ.പി സി.സി നേതൃത്വത്തിന് കത്തയക്കുകയും ചെയ്തു.

Tags:    

Similar News