കുറ്റ്യാടിക്ക് പകരം തിരുവമ്പാടി ചോദിച്ച് കേരള കോണ്‍ഗ്രസ്; ജോസ്.കെ മാണി-കോടിയേരി ചര്‍ച്ച

പ്രശ്നം പരിഹരിക്കാൻ സ്വതന്ത്രനെ മത്സരിപ്പിക്കുന്നതിനെ കുറിച്ചും നേതൃത്വം ആലോചിക്കുന്നുണ്ട്.

Update: 2021-03-11 03:01 GMT

കുറ്റ്യാടിയിൽ അനുനയ നീക്കവുമായി സിപിഎം. കുറ്റ്യാടി സീറ്റ് ഒഴിച്ചിടാൻ ജോസ് വിഭാഗത്തിനോട് കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചു. സീറ്റുകൾ വെച്ചുമാറാനും ആലോചന. ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനമെടുക്കാമെന്ന് കേരളാ കോൺഗ്രസിനെ സിപിഎം അറിയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രശ്നം പരിഹരിക്കാൻ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുന്നതിനെ കുറിച്ചും നേതൃത്വം ആലോചിക്കുന്നുണ്ട്.

കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്‍റെ അനുനയ നീക്കം. കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിന്‍റെ സംഘടനാ സംവിധാനത്തില്‍ തന്നെ അപൂര്‍വ്വമാണ് ഇത്തരം സാഹചര്യം. പൊതു സ്വതന്ത്രനെ മല്‍സരിപ്പിക്കുക അല്ലെങ്കില്‍ തിരുവമ്പാടി– കുറ്റ്യാടി സീറ്റുകള്‍ വച്ചുമാറുക എന്നിങ്ങനെയാണ് മണ്ഡലത്തെ സംബന്ധിച്ച് ഇടതുമുന്നണിയിലെ പ്രധാന ചര്‍ച്ച.

Advertising
Advertising

സ്ഥാനാര്‍ഥി പട്ടിക അനുരിച്ച് ലിന്‍റോ ജോസ് ആണ് സിപിഎം തിരുവമ്പാടി സ്ഥാനാര്‍ഥി. എന്നാല്‍ തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ച സാഹചര്യത്തില്‍ മണ്ഡലം വെച്ചുമാറുക എന്നത് തിരുവമ്പാടിയിലും പ്രാദേശികതലത്തില്‍ പ്രതിഷേധത്തിന് കാരണമാകും. പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചപ്പോള്‍ കുറ്റ്യാടി മണ്ഡലം ഒഴിച്ചിട്ടിരുന്നു. പ്രാദേശിക തലത്തില്‍ സിപിഎമ്മിന് സമ്മതനായ പൊതു സ്വതന്ത്രനെ നിര്‍ത്താനുള്ള നീക്കത്തെ അംഗീകരിച്ച് കേരള കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കും എന്നാണ് നിലവിലെ സൂചനകള്‍.

Tags:    

Similar News