ടി20 ക്രിക്കറ്റ് ലോകകപ്പ് ഈ വര്‍ഷം തന്നെ നടത്തിയേക്കുമെന്ന് ഐസിസി

ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പ് ആസ്ട്രേലിയയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചത്

Update: 2020-04-06 12:21 GMT
Advertising

ലോകം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ കായിക ലോകവും സ്തംബിച്ച് നില്‍ക്കുകയാണ്. ഈ വര്‍ഷം നടക്കാനിരുന്ന ടോക്യോ ഒളിമ്പിക്സ് 2021ലേക്ക് മാറ്റി. വിംബിള്‍ഡണ്‍ 2020 റദ്ദ് ചെയ്യപ്പെട്ടു. അങ്ങനെ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട കായിക മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്. എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നല്ല വാര്‍ത്തയുമായാണ് ഐ.സി.സി രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ പ്രധാന കായിക ടൂര്‍ണമെന്‍റുകളും മാറ്റിവെക്കുമ്പോള്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പുരുഷന്മാരുടെ ടി20 ലോകകപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കും എന്ന സൂചനകളാണ് ഐസിസി നല്‍കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പ് ആസ്ട്രേലിയയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചത്.

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഐസിസി ടി20 ലോകകപ്പ് ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി എല്ലാ കാര്യങ്ങളും വ്യക്തമായി നിരീക്ഷിച്ചു വരികയാണ്. ഏഴ് വേദികളിലായി ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്ട്രേലിയയില്‍ വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ടൂര്‍ണമെന്‍റ് നിശ്ചയിച്ച പോലെത്തന്നെ നടത്താനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഐസിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News