അടിച്ചുതകർത്ത് ​‘ജോസേട്ടൻ’; പാകിസ്താനെതിരെ ഇംഗ്ലണ്ടിന് ജയം

Update: 2024-05-25 17:26 GMT
Editor : safvan rashid | By : Sports Desk
Advertising

ബിർമിങാം: ഐ.പി.എല്ലിനിടെ മടങ്ങിയ ജോസ് ബട്‍ലർ അടിച്ചുതകർത്ത മത്സരത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 23 റൺസ് വിജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഉയർത്തിയ 183 റൺസ് പിന്തുടർന്ന പാക് പോരാട്ടം 160 റൺസിൽ അവസാനിച്ചു. 51 പന്തിൽ 84 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. മൂന്നു സിക്സറുകളും എട്ടുബൗണ്ടറികളുമാണ് ബട്‍ലർ അടിച്ചെടുത്തത്.

21 പന്തിൽ 45 റൺസെടുത്ത ഫഖർ സമാൻ, 26 പന്തിൽ 32 റൺസെടുത്ത ബാബർ അസം, 13 പന്തിൽ 22 റൺസെടുത്ത ഇമാദ് വസിം എന്നിവരാണ് പാകിസ്താനായി പൊരുതി നോക്കിയത്. പക്ഷേ അവസാന ഓവറുകളിൽ വരിഞ്ഞുമുറക്കിയ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ പാകിസ്താൻ വിറച്ചു. ഇംഗ്ലണ്ടിനായി റീസ് ടോപ്‍ലി മൂന്നും മുഈൻ അലി, ജോഫ്ര ആർച്ചർ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനായി 23 പന്തിൽ 37 റൺസടുത്ത വിൽ ജാക്സ് ബട്‍ലർക്കൊത്ത പിന്തുണനൽകി. നാലുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം മത്സരം മെയ് 28ന് കാർഡിഫിൽ നടക്കും.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News