സുരുളിയായി ധനുഷ്; തരം​ഗമായി 'ജഗമേ തന്തിറം' ടീസര്‍

മധുരയില്‍ നിന്നും ലണ്ടനില്‍ എത്തിപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയാണ് ചിത്രത്തില്‍ ധനുഷ്

Update: 2021-02-22 10:07 GMT

തമിഷ് സൂപ്പര്‍ താരം ധനുഷും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ജഗമേ തന്തിരം' ടീസർ പുറത്തിറങ്ങി. മാസ് ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം നെറ്റ്ഫ്ലിക്‌സിലൂടെയാകും പ്രേക്ഷകിരിലേക്ക് എത്തുക.

ചിത്രത്തിൽ സുരുളിയായാണ് ധനുഷ് എത്തുന്നത്.വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ശശികാന്താണ് ചിത്രം നിര്‍മ്മിക്കുന്നത്. നെറ്റ്ഫ്ലിക്‌സ്‌ ഇന്ത്യയുടെ യൂട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

മധുരയില്‍ നിന്നും ലണ്ടനില്‍ എത്തിപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയാണ് ചിത്രത്തില്‍ ധനുഷ്. തിയേറ്ററിലൂടെ അല്ലെങ്കിലും ജഗമേ തന്തിറം ധനുഷിന്റെ മികച്ച ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഐശ്വര്യയെ കൂടാതെ പ്രിയതാരം ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

Full View

ധനുഷ് നായകനാകുന്ന ചിത്രമായ 'കര്‍ണന്‍' തിയേറ്ററിലൂടെ തന്നെ പുറത്തിറക്കും. 2021 ഏപ്രില്‍ മാസത്തിലാകും കര്‍ണന്റെ റിലീസ്. നിര്‍മ്മാതാവായ കലൈപുലി എസ് തനു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണനെ തിയേറ്ററിലെത്തിക്കുന്നതില്‍ നിര്‍മ്മാതാവിന് ധനുഷ് നന്ദി അറിയിച്ചിരുന്നു.

Tags:    

Similar News