പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും; ധർമജൻ ബോൾഗാട്ടി

എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി ധർമജൻ ബോൾഗാട്ടി കൂടിക്കാഴ്ച നടത്തി

Update: 2021-02-06 14:14 GMT
Advertising

എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി ധർമജൻ ബോൾഗാട്ടി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം ചർച്ചയായെന്ന് ധർമജൻ പറഞ്ഞു. ഐശ്വര്യ കേരള യാത്രക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും.

കലാകാരൻമാരിൽ ഞാൻ കോൺഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് പേരെയുള്ളു, കോൺഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് എടുക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. പാർട്ടി ഇതുവരെ സ്ഥാനാർഥിയാവാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News