‘ലൗ ജിഹാദ്’ നിയമവുമായി ഹരിയാനയും; എതിര്‍പ്പ് അറിയിച്ച് ബി.ജെ.പി സഖ്യകക്ഷി

ആരെങ്കിലും സ്വയമോ വിവാഹത്തിനു ശേഷം പങ്കാളിയുടെ മതത്തിലേക്കോ മാറുന്നതിനു യാതൊരു തടസ്സവുമില്ല

Update: 2021-03-04 12:28 GMT
Advertising

‘ലൗ ജിഹാദ്’ തടയാനുള്ള നിയമ നിർമാണവുമായി ഹരിയാനയിലെ ബി.ജെ.പി സർക്കാർ. എന്നാല്‍ ലൗ ജിഹാദ് എന്ന പ്രയോഗത്തെ അംഗീകരിക്കുന്നില്ലെന്നും നിയമനിർമാണത്തെ പിന്തുണക്കില്ലെന്നും ബി.ജെ.പി സഖ്യകക്ഷിയായ ജൻനായക് ജനതാ പാർട്ടി (ജെജെപി) നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.

‘ലൗ ജിഹാദ് പ്രയോഗത്തോടു യോജിപ്പില്ല. നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമമാണു വേണ്ടത്. അതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ആരെങ്കിലും സ്വയമോ വിവാഹത്തിനു ശേഷം പങ്കാളിയുടെ മതത്തിലേക്കോ മാറുന്നതിനു യാതൊരു തടസ്സവുമില്ല.’– ദുഷ്യന്ത് ചൗട്ടാല പ്രതികരിച്ചു. കർഷക പ്രക്ഷോഭത്തിന്റെ പേരിൽ ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്നതിനു പിന്നാലെയാണു ലൗ ജിഹാദ് നിയമത്തിലും ജെജെപി പ്രതിഷേധം ഉയർത്തിയത്.

Tags:    

Similar News