ദൃശ്യം 2 ഒരു മാസ്റ്റര്‍പീസ്, തിരക്കഥ ലോക നിലവാരത്തിലുള്ളത്; ജീത്തു ജോസഫിനെ പ്രശംസിച്ച് രാജമൗലി

ചിത്രത്തെ അഭിനന്ദിച്ച് രാജമൗലി അയച്ച് വാട്സ്ആപ്പ് സന്ദേശം ജീത്തു തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു

Update: 2021-03-14 08:03 GMT

ദൃശ്യം രണ്ടാം ഭാഗം വന്‍വിജയമായതിന് പിന്നാലെ സംവിധായകന്‍ ജീത്തു ജോസഫിനെ അഭിനനന്ദിച്ച് സംവിധായകന്‍ എസ്. എസ്. രാജമൗലി. ചിത്രത്തെ അഭിനന്ദിച്ച് രാജമൗലി അയച്ച് വാട്സ്ആപ്പ് സന്ദേശം ജീത്തു തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.

ദൃശ്യം2 ന്‍റെ തിരക്കഥ ലോകനിലവാരത്തിലുള്ളതാണെന്ന് രാജമൗലി ജീത്തു ജോസഫിന് അയച്ച സന്ദേശത്തില്‍ പറയുന്നു. ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍പീസാണെന്നും അതിനോട് വളരെയധികം ചേര്‍ന്നുനില്‍ക്കുന്ന രണ്ടാം ഭാഗത്തിലെ തിരക്കഥ പ്രശംസ അര്‍ഹിക്കുന്നതാണെന്നും രാജമൗലി ജീത്തുവിനയച്ച ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

Advertising
Advertising

ജീത്തു ജോസഫിന് രാജമൗലി അയച്ച സന്ദേശത്തില്‍ നിന്ന്

ജീത്തു, കുറച്ചുദിവസം മുമ്പ് ദൃശ്യം 2 കണ്ടു. ദൃശ്യം 2ന് പിന്നാലെ ആദ്യഭാഗവും കണ്ടു. ദൃശ്യം ഫസ്റ്റിന്റെ തെലുങ്ക് പതിപ്പായിരുന്നു റിലീസായപ്പോള്‍ കണ്ടിരുന്നത്. ദൃശ്യം 2 ഡയറക്ഷനും തിരക്കഥയും എഡിറ്റിംഗും അഭിനയവുമെല്ലാം അമ്പരപ്പിക്കുന്നതാണ്. പക്ഷേ സിനിമയുടെ തിരക്കഥ അതിനുമപ്പുറം മറ്റെന്തോ ആണ്. അത് ലോക നിലവാരമുള്ള ഒന്നാണ്. ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍ പീസ് ആയിരുന്നെങ്കില്‍, ആദ്യഭാഗത്തോട് ഇഴചേര്‍ന്നുപോകുന്നു രണ്ടാം ഭാഗം. അത്ര തന്നെ കെട്ടുറപ്പുള്ള അവതരണം, ബ്രില്യന്‍സില്‍ കുറഞ്ഞതൊന്നുമല്ല ഈ സിനിമ. കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ നിങ്ങളില്‍ നിന്നുണ്ടാകട്ടെ.

Tags:    

Similar News