ദൃശ്യം 2 ട്രെയിലറിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍; 20 മില്ല്യണ്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളം ട്രെയിലര്‍

മലയാളത്തില്‍ നിന്ന് ആദ്യമായി 20 മില്ല്യണ്‍ കാഴ്ചക്കാരെ നേടുന്ന ട്രെയിലര്‍ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയത്.

Update: 2021-03-04 09:29 GMT

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം രണ്ടിന്‍റെ ട്രെയിലറിന് റെക്കോർഡ് നേട്ടം. മലയാളത്തില്‍ നിന്ന് ആദ്യമായി ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരെ നേടുന്ന ട്രെയിലര്‍ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയത്. ഫെബ്രുവരി ആറിന് യൂട്യൂബിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് 20 മില്ല്യണ്‍ വ്യൂവേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

Full View

ജോര്‍ജ്ജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ സസ്പെന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമായിരുന്നു ദൃശ്യം 2. തിയറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ചെയ്യുന്നു എന്നായിരുന്നു ചിത്രം കണ്ടതിന് ശേഷം മിക്ക ആരാധകരുടേയും പരിഭവം. 'ദൃശ്യം' ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തുന്ന ചിത്രം എന്ന് തന്നെയാണ് രണ്ടാം ഭാഗത്തിനോടും പ്രേക്ഷകരുടെ പ്രതികരണം.

Advertising
Advertising

സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരേയും പോകുന്ന ജോർജ് കുട്ടിയും, തങ്ങളുടെ അഭിമാനപ്രശ്‌നമായ കേസ് എങ്ങനെയും തെളിയിക്കാൻ കച്ചകെട്ടിയിറങ്ങിയ പൊലീസും തമ്മിലുള്ള കളിയാണ് ചിത്രത്തിലെ പ്രമേയം. 2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിൽ നിന്നു വ്യത്യസ്തമായി ഇവിടെ ആ കളിയിൽ ഇരുകൂട്ടരും വിജയിക്കുന്നുണ്ട്. മാത്രവുമല്ല, വേണമെങ്കിലൊരു മൂന്നാം ഭാഗത്തിന് കൂടി സാധ്യത ബാക്കിവെച്ചാണ് ചിത്രം അവസാനിക്കുന്നത്.

Tags:    

Similar News