റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ് ചിത്രത്തിൽ ദുൽഖർ, പൂജ കഴിഞ്ഞു

മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Update: 2021-02-04 08:35 GMT
Advertising

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ഇതാദ്യമായാണ് ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്നത്. ബോബി സഞ്ജയിന്റേതാണ് തിരക്കഥ.

ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. വേഫറെർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ശ്രീനാഥ് രാജേന്ദ്രനും വിനി വിശ്വലാലും ചേർന്ന് സംവിധാനം ചെയ്ത 'കുറുപ്പ്' ആണ് ദുൽഖർ അവസാനമായി അഭിനയിച്ച മലയാള ചിത്രം. ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്. മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും ചിത്രത്തിനുണ്ടാകും. ഉണ്ണി ആറിന്റെ തിരക്കഥയിലൊരുക്കിയ 'പ്രതി പൂവൻകോഴി' എന്ന ചിത്രത്തിനു ശേഷമാണ് റോഷൻ ആൻഡ്രൂസ് ദുൽഖർ ചിത്രം സംവിധാനം ചെയ്യുന്നത്.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‌ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട്, സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്.

Tags:    

Similar News