ഇതിവിടെ പാർക്ക് ചെയ്യുന്നു; പൊലീസിന്റെ കലക്കൻ റോയൽ എൻഫീൽഡുമായി ദുൽഖർ സൽമാൻ

"ഇതിവിടെ പാർക്ക് ചെയ്യാൻ പോകുന്നു"

Update: 2021-03-06 15:27 GMT

റോഷൻ ആൻഡ്ര്യൂസ് ചിത്രമായ സല്യൂട്ടിന്റെ കലക്കൽ പോസ്റ്റർ പങ്കുവച്ച് ദുൽഖർ സൽമാൻ. പൊലീസ് എന്നെഴുതിയ റോയൽ എൻഫീൽഡ് പാർക്കു ചെയ്തുവച്ചതാണ് ചിത്രം. ഇതിവിടെ പാർക്ക് ചെയ്യാൻ പോകുന്നു എന്നാണ് ദുൽഖർ ചിത്രത്തിന് തലവാചകം നൽകിയിട്ടുള്ളത്.

ദുൽഖറും റോഷൻ ആൻഡ്ര്യൂസും ആദ്യമായാണ് ഒരുമിക്കുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.

2012ൽ കോക്ടെയ്ൽ എന്ന ചിത്രത്തിലൂടെയാണ് ഡയാന പെന്റി ബോളിവുഡിൽ അരങ്ങേറുന്നത്. ചിത്രത്തിൽ ദീപിക പദുകോൺ, സെയ്ഫ് അലിഖാൻ എന്നിവർക്കൊപ്പമാണ് ഡയാന അഭിനയിച്ചത്.

Advertising
Advertising

ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ. സംഗീതം സന്തോഷ് നാരായണൻ. വേഫെയർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

Tags:    

Similar News