അക്കരെ പോവാൻ മീഡിയവൺ-ജിടെക് ഗ്ലോബൽ ക്യാംപസ് എജ്യു ഗേറ്റ് 2025 വിദേശ വിദ്യാഭ്യാസ എക്സ്പോ
മാർക്ക്, സാമ്പത്തിക സ്ഥിതി, സാംസ്കാരിക വ്യത്യാസങ്ങൾ, കോഴ്സിന്റെ ഭാവി സാധ്യതകൾ തുടങ്ങി പലവിധ കാര്യങ്ങൾ വിദേശ വിദ്യാഭ്യാസത്തെ കുറിച്ച് പറയുമ്പോൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കാറുണ്ട്.
അക്കരയൊട്ടു പോയതുമില്ല, ഇക്കരയൊട്ടു നിന്നതുമില്ല! വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ പലരുടെയും അവസ്ഥ ഇതാണ്. അക്കരെ പോകണമെന്ന് ആഗ്രഹമുണ്ടാകും, പക്ഷേ, എങ്ങനെ പോകും. ചിലർ പോകണോ വേണ്ടയോ എന്ന് ചിന്തിച്ച് വർഷങ്ങൾ കഴിക്കും.
മെച്ചപ്പെട്ട കരിയറുണ്ടാക്കി എടുക്കുക എന്നതിനപ്പുറം അവസരങ്ങളുടെയും അനുഭവങ്ങളുടെയും വിശാലമായ വാതായാനങ്ങൾ വിദേശ വിദ്യാഭ്യാസം തുറന്നിടും. ഒരു വ്യക്തിയെ വ്യക്തിപരമായും പ്രൊഫഷണൽ രീതിയിലും സ്കെയിലപ്പ് ചെയ്യാൻ വിദേശ വിദ്യാഭ്യാസത്തിന് സാധിക്കും.
എന്നാൽ മാർക്ക്, സാമ്പത്തിക സ്ഥിതി, സാംസ്കാരിക വ്യത്യാസങ്ങൾ, കോഴ്സിന്റെ ഭാവി സാധ്യതകൾ തുടങ്ങി പലവിധ കാര്യങ്ങൾ വിദേശ വിദ്യാഭ്യാസത്തെ കുറിച്ച് പറയുമ്പോൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കാറുണ്ട്.
പങ്കാളിയെയും കൊണ്ടുപോകാൻ പറ്റുന്ന രാജ്യമേതാണ്? ബജറ്റിലൊതുങ്ങുന്ന ജീവിതച്ചെലവുള്ള രാജ്യമേതാണ്? ഇഷ്ടപ്പെടുന്ന കോഴ്സ് പഠിക്കാൻ പറ്റിയ യൂണിവേഴ്സിറ്റിയും രാജ്യവും എങ്ങനെ കണ്ടെത്താം? ഷെങ്കൻ വീസ ലഭിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? 1 വർഷത്തിൽ കൂടുതൽ സ്റ്റേ ബാക്ക് എവിടെ കിട്ടും? ഇങ്ങനെയുള്ള സംശയങ്ങൾ ഭൂരിപക്ഷത്തിനുമുണ്ട്. ഈ സംശയങ്ങൾക്കെല്ലാം പരിഹാരമാകുകയാണ് മീഡിയവൺ-ജിടെക് ഗ്ലോബൽ ക്യാംപസ് എജ്യു ഗേറ്റ് 2025 വിദേശ വിദ്യാഭ്യാസ എക്സ്പോ.
100ലധികം രാജ്യങ്ങളിൽ 1000ൽപരം യൂണിവേഴ്സിറ്റികളിൽ 1 ലക്ഷത്തിൽ പരം കോഴ്സുകൾ പഠിക്കാനുള്ള അവസരമാണ് മീഡിയവൺ-ജിടെക് ഗ്ലോബൽ ക്യാംപസ് എജ്യു ഗേറ്റ് 2025 വിദേശ വിദ്യാഭ്യാസ എക്സ്പോ ഒരുക്കിയിരിക്കുന്നത്. അഡ്മിഷൻ, സ്കോളർഷിപ്പ്, താമസം, സ്റ്റേ ബാക്ക്, കോഴ്സ് വിവരങ്ങൾ തുടങ്ങി വിദേശ വിദ്യാഭ്യാസത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പിന്തുണയും എജ്യു ഗേറ്റിൽ ലഭിക്കും. അന്തർദേശീയ യൂണിവേഴ്സിറ്റികളിൽ നിന്ന് വിദഗ്ധ കൺസൾട്ടന്റുമാർ മാർഗനിർദേശം നൽകാൻ എത്തിച്ചേരും.
ജൂലൈ അഞ്ചിന്, കോഴിക്കോട് മലബാർ പാലസിലാണ് എജ്യു ഗേറ്റ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തന്നിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്തോ, https://forms.gle/hHcaok1PLYtcmrx76 എന്ന ലിങ്ക് സന്ദർശിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.