വിദേശമാണ്, ശ്രദ്ധിച്ചില്ലെങ്കിൽ കുഴയും; അറിഞ്ഞ് മതി പോകുന്നത്
നല്ല ജോലിയും മികച്ച സാമ്പത്തിക-സാമൂഹിക അന്തരീക്ഷവും വിദേശത്ത് ലഭിക്കുമെന്ന് മുമ്പേ പറന്നവരുടെ സാക്ഷ്യവുമായാണ് ഭൂരിപക്ഷം വരുന്ന ആളുകളും വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്നത്
പഠിക്കാം, പണിയെടുക്കാം, പണം സമ്പാദിക്കാം... വിദേശ വിദ്യാഭ്യാസം എന്നു കേൾക്കുമ്പോൾ തന്നെ മിക്കവരുടെയും മനസിലെ കണക്കു കൂട്ടലുകൾ ഇങ്ങനെ പോകും. പഴയൊരു പരസ്യത്തിൽ പറയുന്നത് പോലെയാണെങ്കിൽ, മനസിൽ ലഡ്ഡു പൊട്ടി.
ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം, ആഗോള തൊഴിൽ സാധ്യത, പുതിയ നാടും ആളുകളെയും കാണാനും പരിചയപ്പെടാനുമുള്ള അവസരം, വിദേശ വിദ്യാഭ്യാസത്തിന്റെ മേന്മകൾ അങ്ങനെ പോകുന്നു.
മുമ്പ് ഒരു നിശ്ചിത വിഭാഗത്തിന് മാത്രമായിരുന്നു വിദേശ വിദ്യാഭ്യാസം സാധ്യമായിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി. വിദേശത്ത് പഠിക്കുകയോ, പഠനത്തിന് തയ്യാറെടുക്കുകയോ ചെയ്യുന്ന ഒരാളെയെങ്കിലും എല്ലാവർക്കും പരിചയമുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന നല്ലൊരു വിഭാഗത്തിനും വിദേശ വിദ്യാഭ്യാസം സ്വപ്നത്തിനപ്പുറത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർഷാവർഷം കൂടികൊണ്ടിരിക്കുന്നുമുണ്ട്.
പക്ഷേ, നല്ല ജോലിയും മികച്ച സാമ്പത്തിക-സാമൂഹിക അന്തരീക്ഷവും വിദേശത്ത് ലഭിക്കുമെന്ന് മുമ്പേ പറന്നവരുടെ സാക്ഷ്യവുമായാണ് ഭൂരിപക്ഷം വരുന്ന ആളുകളും വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്നത്. വായ്പയെടുത്തും മറ്റുമുണ്ടാക്കിയ വലിയ തുക മുടക്കി, വലിയ പ്രതീക്ഷകളുമായി അവിടെ എത്തിച്ചേരുമ്പോൾ മാത്രമായിരിക്കും, യാഥാർഥ്യം തിരിച്ചറിയുന്നത്.
പോകാം, പക്ഷേ, അറിഞ്ഞ് പോരെ
വസ്തുനിഷ്ഠമായ അന്വേഷണമോ വിലയിരുത്തലോ നടത്താതെയാണ് പലപ്പോഴും വിദ്യാർഥികൾ വിദേശ പഠനത്തിന് വണ്ടി കയറുന്നത്. ഏജന്റുമാർ പറയുന്നത് മാത്രം വിശ്വാസത്തിൽ എടുത്താകും ചിലർ പോകുന്നത്.
ഇൻസ്റ്റാഗ്രാം, യൂട്യൂബ് ഇൻഫ്ലുവൻസർമാർ പറയുന്നതും നിർമിത ബുദ്ധിയോട് സംശയങ്ങൾ ചോദിച്ചും ഒരു ധാരണയിൽ എത്തുന്നവരുണ്ട്. വിസ നിയമങ്ങളെ കുറിച്ചും സ്കോളർഷിപ്പിനെ കുറിച്ചും ഇവർ തരുന്ന അറിവ് അനുസരിച്ചായിരിക്കും പലരും തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷേ, പലപ്പോഴും ആളുകൾ മനസിലാക്കാതെ പോകുന്ന കാര്യമാണ്, മറ്റുള്ളവരുടെ കാര്യത്തിൽ ശരിയായത്, എല്ലാവരുടെയും കാര്യത്തിൽ ആകണമെന്നില്ല. പോകണം എന്ന ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യങ്ങൾ ശരിയായി വിലയിരുത്താതെ തീരുമാനങ്ങൾ എടുക്കരുത്.
വഴിക്കാട്ടാൻ കലൂരിലെ ഗ്ലോബൽ എജ്യുക്കേഷൻ കൺസൾട്ടന്റ്
ഓരോരുത്തരുടെയും അഭിരുചി, തൊഴിൽ താത്പര്യങ്ങൾ, ഗവേഷണ സാധ്യതകൾ എന്നിവയെ കുറിച്ചെല്ലാം കോഴ്സ്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് വ്യക്തമായ ധാരണയുണ്ടാകണം. സാമ്പത്തിക സ്ഥിതി, വായ്പാ മാർഗങ്ങൾ എന്നിവയെ കുറിച്ചും അറിഞ്ഞ് വേണം ഒരു തീരുമാനത്തിലെത്താൻ. വലിയ തുക മുടക്കി വിദേശ പഠനത്തിന് പോയി, ഉദ്ദേശിച്ചത് പോലെ പാർട്ട്ടൈം ജോലിയോ പഠനശേഷം തൊഴിലവസരങ്ങളോ ലഭിക്കാത്തവരും കുറവല്ല. കഫേകളിലും മറ്റും പാർട്ട്ടൈം തൊഴിലിന് കയറുമ്പോൾ മാത്രമായിരിക്കും പലരും അതിലെ കായിക അധ്വാനത്തിനെ പറ്റി ബോധവാന്മാരാകുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തമായ മാർഗനിർദേശം നൽകി ശരിയായ പാത തെരഞ്ഞെടുക്കാൻ സഹായിക്കുകയാണ് കലൂർ, കൊച്ചിയിലെ ഗ്ലോബൽ എജ്യുക്കേഷൻ കൺസൾട്ടന്റ്. കഴിഞ്ഞ 32 വർഷത്തിലധികമായി വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഗ്ലോബൽ എജ്യുക്കേഷൻ കൺസൾട്ടന്റ് മോഹന വാഗ്ദാനങ്ങൾ നൽകാതെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ധാരണ നൽകിയാണ് വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുപ്പിക്കുന്നത്.
അഭിരുചിക്കും സാമ്പത്തിക ശേഷിക്കും അനുസരിച്ചുള്ള കോഴ്സ് തെരഞ്ഞെടുക്കാൻ സഹായിക്കുന്നത് മുതൽ ഒരു രാജ്യത്തിന്റെ കാലാവസ്ഥയും സാംസ്കാരിക സാഹചര്യങ്ങളും വരെ മനസിലാക്കി കൊടുക്കുകയും ചെയ്യുന്നു. വിസയ്ക്കാവശ്യമായ മാർഗനിർദേശങ്ങൾ, ഐഇഎൽടിഎസ്, ടിഒഇഎഫ്എൽ, ജിആർഇ. ജിഎംഎടി, സാറ്റ് തയ്യാറെടുപ്പിനും ഗ്ലോബൽ എജ്യുക്കേഷൻ കൺസൾട്ടന്റിൻെറ സഹായമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9020 500 700 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ www.globaledu.in എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.