ഈ വർഷം നാട്ടിൽ 100 ശതമാനം സൗജന്യമായി പഠിക്കാം, അവസരമൊരുക്കി ഡ്രീം ബി​ഗ് ലേൺ ഫ്രീ

സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിലോ മാർക്ക് അല്പം കുറഞ്ഞുപോയാലോ നല്ല കൊളജുകളിൽ ഇഷ്ട കോഴ്സുകൾ പഠിക്കാൻ സാധിക്കാതെ വരില്ല.

Update: 2025-04-12 14:34 GMT
Editor : geethu | Byline : Web Desk

കേരള ചരിത്രത്തിൽ ആദ്യമായി ഈ വർഷം കൊളജുകളിൽ 100 ശതമാനം സൗജന്യമായി വിദ്യാർഥികൾക്ക് പഠിക്കാം. ഡ്രീം ബി​ഗ് ലേൺ ഫ്രീ എന്ന മെ​ഗാ എജ്യൂ സ്പോൺസർ ഹണ്ടിലൂടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു രൂപ പോലും ട്യൂഷൻ ഫീസ് ഇനത്തിലോ മറ്റ് ഫീസ് ഇനത്തിലോ വാങ്ങാതെ 100 ശതമാനം സൗജന്യമായി പഠിക്കാം തയ്യാറെടുക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിലോ മാർക്ക് അല്പം കുറഞ്ഞുപോയാലോ നല്ല കൊളജുകളിൽ ഇഷ്ട കോഴ്സുകൾ പഠിക്കാൻ സാധിക്കാതെ വരില്ല. ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്ന വളരെ ലളിതമായ അഭിരുചി പരീക്ഷകളിൽ പങ്കെടുത്ത് വിദ്യാർഥികൾക്ക് സൗജന്യമായി പഠിക്കാം.

Advertising
Advertising
https://www.facebook.com/share/v/1DHSVJSsJQ/

തയ്യാറായി ഇവർ

കേരള മുസ്ലിം എജ്യുക്കേഷൻ അസോസിയേഷന്റെ കീഴിലുള്ള കെഎംഇഎ എൻജിനിയറിങ് കൊളജുകളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന എൻജിനിയറിങ്, കെഎംഇഎ ആർകിടെക് കൊളജിൽ ബി ആർക്ക്, എറണാകുളം ലിറ്റിൽ ഫ്ലവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂഷനിൽ ഐടിഐ, ഡ്രാഫ്റ്റ് മാൻ സിവിൽ, മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ ഇലാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സിഎ, സിഎംഎ, എസിസിഎ കോഴ്സുകളും, ബെം​ഗളൂരു എംവിഎം ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ബികോം, ബിബിഎ, ബിഎച്ച്എം സീറ്റുകളും ഓയിൽ ആൻഡ് ​ഗ്യാസ്, സൈബർ സെക്യൂരിറ്റി, ലോജിസ്റ്റിക്സ് മേഖലയിൽ പ്രശസ്തമായ ബ്ലിറ്റ്സ് അക്കാദമിയിൽ ഏകദേശം 90 ലക്ഷം രൂപയുടെ 100 സീറ്റുകളും 100 ശതമാനം സൗജന്യമായി നൽകുന്നു.

Full View

മാത്രമല്ല, യുഎസ്എ, ന്യൂയോർക്കിൽ ബാച്ചിലർ ഓഫ് നഴ്സിങ്, സൈക്കോളജി, സോഷ്യൽ വർക്ക് തുടങ്ങിയ കോഴ്സുകൾ പഠിക്കാൻ 85 ലക്ഷം രൂപ വീതം 10 കുട്ടികൾക്ക് സ്കോളർഷിപ്പായി കേരളത്തിലെ പ്രശസ്ത സ്ഥാപനമായ ​ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ് മുഖേന നൽകുന്നു.

മേയ് 23, 24 തീയതികളിൽ എറണാകുളത്തുവെച്ചാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

എജ്യൂ സ്പോൺസർ ഹണ്ടിൽ പങ്കെടുക്കാൻ www.dreambiglearnfree.com എന്ന വെബ്സൈറ്റിൽ ഉടൻ രജിസ്റ്റർ ചെയ്യൂ. അല്ലെങ്കിൽ വിളിക്കൂ: 9074660017, 9895005551.

ഇമെയിൽ: connect@dreambiglearnfree.com

https://www.facebook.com/share/v/1EKRXzjsve/

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News