മലപ്പുറം ജില്ലയിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത് ഏഴ് മണ്ഡലങ്ങളിൽ

പൊന്നാനി, കോട്ടക്കൽ, തിരൂരങ്ങാടി, വള്ളിക്കുന്ന്, മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.

Update: 2021-05-02 03:42 GMT

മലപ്പുറം ജില്ലയിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫ് മുന്നിൽ. 16 മണ്ഡലങ്ങിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഏഴ് മണ്ഡലങ്ങളിൽ എൽ.ഡി.എഫാണ് മുന്നിട്ട് നിൽക്കുന്നത്. പൊന്നാനി, കോട്ടക്കൽ, തിരൂരങ്ങാടി, വള്ളിക്കുന്ന്, മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.

തവനൂർ, മലപ്പുറം, വണ്ടൂർ, നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. തപാൽവോട്ടുകൾ എണ്ണുമ്പോളാണ് എൽഡിഎഫ് മുന്നേറ്റം. ഇലക്ട്രോണിക് വോട്ടിങ് മെഷനീലേത് എണ്ണി വരുന്നതേയുള്ളൂ. മലപ്പുറത്തെ വാശിയേറിയ പോരാട്ടം നടക്കുന്ന തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ ലീഡെടുത്തു എന്നതാണ്പ്രത്യേകത.

എൽഡിഎഫ് സ്ഥാനാർത്ഥി കെ.ടി ജലീലിനേക്കാൾ 300ലധികം വോട്ടിന്റെ ലീഡ് ഫിറോസ് കുന്നംപറമ്പലിനുണ്ടെന്നാണ് വരുന്ന റിപ്പോർട്ടുകൾ. തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണിയപ്പോള്‍ കെടി ജലീലായിരുന്നു മുന്നില്‍. 

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News