പതിനായിരം കടന്ന് മാണി സി കാപ്പന്റെ ലീഡ്‌

സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനറെ ലീഡ് പതിനായിരം കടന്നു

Update: 2021-05-02 06:05 GMT
Editor : rishad | By : Web Desk

സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനറെ ലീഡ് പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാണി സി കാപ്പന്റെ ലീഡ് 10,551 കടന്നു. ആദ്യ സൂചനകൾ പ്രകാരം ജോസ് കെ മാണിയായിരുന്നു മുന്നിലെങ്കിൽ പിന്നീട് മാണി സി കാപ്പൻ ലീഡ് നേടുകയായിരുന്നു. ഓരോ റൗണ്ടിലും മാണി സി കാപ്പന്‍ ലീഡുയര്‍ത്തുകയായിരുന്നു.

1965 മുതൽ 2016 വരെ കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി വിജയിച്ച മണ്ഡലമാണ് പാല. പിന്നീട്, നടന്ന് ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ തോൽപ്പിച്ച് എൻസിപിയുടെ മാണി സി കാപ്പൻ വിജയിച്ചു.

തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് മാണി സി കാപ്പൻ എൻ.സി.പി വിട്ട് യുഡിഎഫിനായി മത്സരിച്ചത്. എൽഡിഎഫിനായി കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണിയാണ് ജനവിധി തേടിയത്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News