പി.കെ ഫിറോസ് തോറ്റു

താനൂരില്‍ യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസ് തോറ്റു. സിറ്റിങ് എം.എല്‍.എ, വി അബ്ദുറഹിമാന്‍ തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചത്

Update: 2021-05-02 08:30 GMT

താനൂരില്‍ യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസ് തോറ്റു. സിറ്റിങ് എം.എല്‍.എ, വി അബ്ദുറഹിമാന്‍ തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചത്. അബ്ദുറഹിമാനില്‍ നിന്ന് താനൂര്‍ പിടിച്ചെടുക്കാനാണ് പി.കെ ഫിറോസിനെ രംഗത്ത് ഇറക്കിയിരുന്നത്. എന്നാല്‍ അബ്ദുറഹിമാന്റെ ജനസമ്മതിക്ക് മുന്നില്‍ പി.കെ ഫിറോസ് വീഴുകയായിരുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോട് അടുക്കുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 90 സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറുകയാണ്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News