സുരേന്ദ്രന്‍റെ ഇരട്ട തോല്‍വി; നിലത്ത് നിര്‍ത്താതെ ട്രോളന്‍മാര്‍

Update: 2021-05-02 09:38 GMT
Editor : ijas

കെ സുരേന്ദ്രന്‍റെ രണ്ട് മണ്ഡലങ്ങളിലെ തോല്‍വിയെ കണക്കിന് പരിഹസിച്ചും ട്രോളിയും ട്രോളന്‍മാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരു മണ്ഡലങ്ങളിലും ഹെലികോപ്റ്ററിലാണ് സുരേന്ദ്രന്‍ പ്രചാരണം നയിച്ചിരുന്നത്. ഇതെല്ലാം ഓര്‍മ്മിപ്പിച്ചാണ് ട്രോളന്‍മാര്‍ കളം നിറഞ്ഞ് ആഹ്ളാദിക്കുന്നത്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനെയും ട്രോളന്‍മാര്‍ പരിഹസിച്ചു.

മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ തോറ്റത്. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് വിജയിച്ചപ്പോള്‍ കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ്കുമാര്‍ ആണ് വിജയിച്ചത്. മഞ്ചേശ്വരത്ത് 1000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എ.കെ.എം അഷ്‌റഫ് വിജയിച്ചത്. ഇവിടെ രണ്ടാം സ്ഥാനത്താണ് സുരേന്ദ്രന്‍റെ സ്ഥാനം. കോന്നിയില്‍ മൂന്നാം സ്ഥാനമാണ് സുരേന്ദ്രന്.

Advertising
Advertising

കഴിഞ്ഞ തവണയും എന്‍.ഡി.എ രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരിക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ വിജയം കൈപിടിയിലാക്കാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടിയത്. കഴിഞ്ഞ തവണ 89 വോട്ടിനാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. 2011ലും, 2016ലും, ഏറ്റവും ഒടുവില്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലും സി.പി.ഐ.എമ്മിന് മൂന്നാം സ്ഥാനമാണ് മഞ്ചേശ്വരത്ത് നേടാനായിരുന്നത്. 






























Tags:    

Editor - ijas

contributor

Similar News