തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

356 വോട്ടുകള്‍ക്കാണ് സുരേഷ് ലീഡ് ചെയ്യുന്നത്

Update: 2021-05-02 04:34 GMT

ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ വലതിനൊപ്പം തൃശൂരില്‍ ലീഡ് നില മാറിമറിയുന്നു. ഇപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ് ലീഡ് ചെയ്യുന്നത്. 356 വോട്ടുകള്‍ക്കാണ് സുരേഷ് ലീഡ് ചെയ്യുന്നത്.

വിജയപ്രതീക്ഷയുണ്ടായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ പത്മജക്കായിരുന്നു ലീഡ്. ഇടത് സ്ഥാനാര്‍ഥി പി.ബാലചന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ജില്ലയില്‍ ചാലക്കുടിയില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫാണ് മുന്നില്‍.  

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News