കല്‍പറ്റയില്‍ ഒന്നാം റൗണ്ട് കടക്കുമ്പോള്‍ തന്നെ യുഡിഎഫ് മികച്ച പ്രകടനം ആരംഭിക്കുമെന്ന് ടി സിദ്ധിഖ്

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറാണ് ഇവിടുത്ത എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

Update: 2021-05-02 02:24 GMT

കല്‍പ്പറ്റ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒന്നാം റൗണ്ട് കടക്കുമ്പോള്‍ തന്നെ യുഡിഎഫ് പ്രകടനം ആരംഭിക്കുമെന്ന് കല്‍പ്പറ്റയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി സിദ്ധിഖ്. യു.ഡി.എഫ് സര്‍ക്കാര്‍ ഉറപ്പായും അധികാരത്തിലേറുമെന്നും വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും സിദ്ധിഖ് പറഞ്ഞു.

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറാണ് ഇവിടുത്ത എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

2016-ൽ 13,083 വോട്ടിനാണ് സി.പി.എമ്മിലെ സി.കെ. ശശീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്. സോഷ്യലിസ്റ്റുകളും കോൺഗ്രസും മാറിമാറി ജയിച്ച മണ്ഡലത്തിൽ അങ്ങനെ സി.പി.എമ്മിന്റെ കൊടിപാറി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ രാഹുൽ തരംഗത്തിൽ കല്പറ്റ മണ്ഡലത്തിൽ 63,754 വോട്ടിന്റെ മേൽക്കൈയാണ് യു.ഡി.എഫ്. നേടിയിരുന്നു.  

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News