ഉടുമ്പൻചോലയിൽ പതിനായിരം കടന്ന് എം.എം മണിയുടെ ലീഡ്

ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 13,000ത്തിലേറെ വോട്ടുകള്‍ക്കാണ് എം.എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം.എം മണിയുടെ മുന്നേറ്റം

Update: 2021-05-02 05:10 GMT

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണിയുടെ ലീഡ് 10,000 കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 13,000ത്തിലേറെ വോട്ടുകള്‍ക്കാണ് എം.എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം.എം മണിയുടെ മുന്നേറ്റം.

ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണത്തിന് സൂചന നല്‍കികൊണ്ട് എല്‍.ഡി.എഫ് മുന്നേറ്റമാണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 92 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നേറുന്നത്. യുഡിഎഫ് 46 സീറ്റുകളില്‍ മുന്നേറുന്നു. രണ്ട് സീറ്റുകളിലാണ് എന്‍.ഡി.എ മുന്നേറ്റം. നേമം, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് എന്‍.ഡി.എ മുന്നേറ്റം. 

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News