തെരഞ്ഞെടുപ്പു വരുമ്പോൾ കൂടുതൽ വോട്ടു തന്ന് അവരെന്നെ സ്നേഹം കൊണ്ട് മൂടും; പറവൂരുകാര്‍ക്ക് നന്ദി പറഞ്ഞ് വി.ഡി സതീശന്‍

കഴിഞ്ഞ 5 തവണയും മത്സരിച്ചപ്പോൾ ഓരോ പ്രാവശ്യവും കൂടുതൽ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച പറവൂരിലെ ജനതയോട് എന്‍റെ കടപ്പാട് വാക്കുകളിലൊതുക്കാൻ കഴിയുമോ?

Update: 2021-05-03 03:45 GMT

വന്‍ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച പറവൂരുകാര്‍ക്ക് നന്ദി രേഖപ്പെടുത്തി വി.ഡി സതീശന്‍. ഓരോ തവണ മത്സരിക്കുമ്പോഴും കൂടുതല്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച പറവൂരിലെ ജനതയോടുള്ള കടപ്പാട് വാക്കുകളിലൊതുക്കാൻ കഴിയില്ലെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി.ഡി സതീശന്‍റെ കുറിപ്പ്

കഴിഞ്ഞ 5 തവണയും മത്സരിച്ചപ്പോൾ ഓരോ പ്രാവശ്യവും കൂടുതൽ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച പറവൂരിലെ ജനതയോട് എന്‍റെ കടപ്പാട് വാക്കുകളിലൊതുക്കാൻ കഴിയുമോ? കേരളം മുഴുവൻ ആഞ്ഞടിച്ച ഇടത് സുനാമിയിലും അവർ എന്‍റെ ഭൂരിപക്ഷം ഉയർത്തി. 21, 301 വോട്ടുകൾ.

പറവൂരിലെ ജനങ്ങളും ഞാനും തമ്മിൽ എപ്പോഴും മത്സരമാണ് . ആരാണ് കൂടുതൽ സ്നേഹിക്കുന്നത്? തെരഞ്ഞെടുപ്പു വരുമ്പോൾ കൂടുതൽ വോട്ടു തന്ന് അവരെന്നെ സ്നേഹം കൊണ്ട് മൂടും. പിന്നെ എന്റെ ഊഴമാണ്. അടുത്ത 5 വർഷം ആ സ്നേഹം ഇരട്ടിയായി തിരിച്ചു കൊടുക്കുക. ഈ മത്സരം ഇനിയും തുടരും.... ഞാൻ കൂടെത്തന്നെയുണ്ടാകും..... നിറയുന്ന കണ്ണുകളോടെ .... വിതുമ്പുന്ന മനസ്സോടെ ..... നിങ്ങളുടെ വി.ഡി.സതീശൻ.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News