തൃത്താലയില്‍ വി.ടി ബല്‍റാമിന് ലീഡ്

2011ലും 2016ലും ബല്‍റാമിനൊപ്പം നിന്ന തൃത്താല ഇത്തവണയും ഒപ്പം നില്‍ക്കുമോ എന്നാണ് അറിയേണ്ടത്.

Update: 2021-05-02 04:14 GMT

തുടക്കത്തില്‍ ഇടതിനൊപ്പം നിന്ന തൃത്താലയില്‍ ലീഡ് നില മാറിമറിയുന്നു. വി.ടി ബാല്‍റാമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

2011ലും 2016ലും ബല്‍റാമിനൊപ്പം നിന്ന തൃത്താല ഇത്തവണയും ഒപ്പം നില്‍ക്കുമോ എന്നാണ് അറിയേണ്ടത്. മികച്ച പര്‍ലമെന്റേറിയനെന്ന വിശേഷണത്തിന് ഉടമയായ മുന്‍ എം.പി. എം.ബി. രാജേഷ് ഇടതു സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് ഇവിടെ മത്സരം കടുത്തത്. പത്തു വര്‍ഷത്തെ പ്രവര്‍ത്തനവും മണ്ഡലക്കാരനെന്ന പരിചയസമ്പന്നതയും ബല്‍റാമിന് നേട്ടം.ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശങ്കു ടി.ദാസാണ് ഇവിടുത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News