രാഹുല്‍ ഗാന്ധി ഇഫക്ട്: വയനാട്ടില്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ്

വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് യു.ഡി.എഫിന്റെ മുന്നേറ്റം.

Update: 2021-05-02 04:01 GMT

വയനാട്ടില്‍ ആദ്യ റൗണ്ട് എണ്ണിക്കഴിയുമ്പോള്‍ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റം. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് യു.ഡി.എഫിന്റെ മുന്നേറ്റം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ യുഡിഎഫ് മുന്നേറ്റമാണ് പ്രകടമായത്.

കല്‍പറ്റയില്‍ ടി സിദ്ദീഖ്, മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മി, സുല്‍ത്താന്‍ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണന്‍ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. 2016ൽ 11,198 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ.സി.ബാലകൃഷ്ണൻ സിപിഎമ്മിൻ്റെ രു​ഗ്മിണി സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്. 

മാനന്തവാടിയില്‍ എല്‍ഡിഎഫിന്റെ ഒ. ആര്‍ കേളുവാണ് നിലവിലെ എം.എല്‍.എ.  എംവി ശ്രേയാംസ് കുമാർ എംപിയാണ് കൽപ്പറ്റയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. 2016-ൽ സി.പി.എം. സ്ഥാനാർഥിയായി സി.കെ. ശശീന്ദ്രനാണ് ഇവിടെ നിന്ന് വിജയിച്ചത്.  

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News