'വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ല, പക്ഷേ ഞങ്ങള്‍ ഒന്നിച്ചാണ് ജീവിക്കുന്നത്'; ലിസ്സിയുമായി വീണ്ടും ഒന്നിച്ച്‌ പ്രിയദര്‍ശൻ

1990ലായിരുന്നു ലിസ്സിയുടെയും പ്രിയന്‍റെയും വിവാഹം

Update: 2026-03-24 08:34 GMT

ചെന്നൈ: വിവാഹമോചിതരായി വര്‍ഷങ്ങൾക്ക് ശേഷം സംവിധായകൻ പ്രിയദര്‍ശനും നടി ലിസ്സിയും വീണ്ടും ഒന്നിച്ചതായി റിപ്പോര്‍ട്ട്. . ഇപ്പോഴിതാ പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വീണ്ടും ഒന്നിച്ചുവെന്ന വിവരമാണ് വരുന്നത്. നീണ്ട കാലത്തെ നിയമ പോരാട്ടങ്ങള്‍ക്കും വിവാഹമോചനത്തിനും ഒടുവില്‍ തങ്ങള്‍ വീണ്ടും ഒരുമിച്ചു താമസിക്കാന്‍ തീരുമാനിച്ച കാര്യം പ്രിയദര്‍ശന്‍ തന്നെയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

1990ലായിരുന്നു ലിസ്സിയുടെയും പ്രിയന്‍റെയും വിവാഹം. എന്നാല്‍ നീണ്ട വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2016 ല്‍ വിവാഹമോചിതരാവുകയായിരുന്നു. അടുത്തിടെ ഇരുവരും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ലിസി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയനും ലിസിയും വീണ്ടും ഒന്നിച്ചുവെന്ന റിപ്പോർട്ടുകള്‍ വന്നത്.

Advertising
Advertising

ഈ വർഷം ജനുവരിയില്‍ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് മുതല്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാൻ തുടങ്ങിയിരുന്നു എന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്തത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം കൂടിയെത്തിയതോടെ അഭ്യൂഹം ശക്തിപ്പെട്ടു. ഒടുവില്‍ ഇരുവരും ഒന്നിച്ചു ജീവിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു എന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ മിഡ് ഡേ റിപ്പോർട്ട് ചെയ്തു. '‘ഒരു വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങൾ പഴയതുപോലെ ഒരേ ജീവിതം തന്നെയാണ് ഇപ്പോൾ നയിക്കുന്നത്''എന്നായിരുന്നു പ്രിയദര്‍ശന്‍റെ വാക്കുകള്‍.

മക്കളായ നടി കല്യാണി പ്രിയദര്‍ശന്‍റെയും സിദ്ധാര്‍ഥിന്‍റെയും നിരന്തര ഇടപെടലുകളാണ് പ്രിയദര്‍ശനും ലിസിയും ഒന്നിക്കാന്‍ കാരണമായതെന്നാണ് വിവരം. ആറ് മാസം മുമ്പ് തന്നെ ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തിരുന്നു എന്നാണ് വിവരം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News