കാര്‍ട്ടൂണിനെ വരയരങ്ങാക്കി ജിതേഷ്ജി
ജിതേഷ്ജിയുടെ ഏറ്റവും വലിയ പ്രത്യേകത കാര്‍ട്ടൂണ്‍ എന്ന ക്രിയേറ്റീവ് കലാ രൂപത്തെ അരങ്ങിലെത്തിച്ചുവെന്നതാണ്.
വേഗവര കൊണ്ടും കാര്‍ട്ടൂണ്‍ അവതരണം കൊണ്ടും ശ്രദ്ധേയനാവുകയാണ് പത്തനംതിട്ട നരിയാപുരം സ്വദേശിയായ അഡ്വ. ജിതേഷ്ജി. രാഷ്ട്രീയ അവബോധം പകരുന്നതിനാണ് താന്‍ കാര്‍ട്ടൂണിനെ ഒരു അവതരണ കലയാക്കിയതെന്ന് ലോക റെക്കോഡിനുടമ കൂടിയായ ജിതേഷ്ജി പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുന്നതാണ് തന്റെ ശ്രമമെന്ന് ജിതേഷ്ജി പ്രത്യാശിക്കുന്നു.
തന്റെ കാര്‍ട്ടൂണ്‍ പ്രകടനവുമായി ഇതിനകം ജിതേഷ്ജി 20 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഏറ്റവും വേഗത്തില്‍ കാര്‍ട്ടൂണ്‍ വരച്ചതിന് ഇതിനകം ലോക റെക്കോഡിനുടമയാണ് ജിതേഷ്ജി.
ജിതേഷ്ജിയുടെ ഏറ്റവും വലിയ പ്രത്യേകത കാര്‍ട്ടൂണ്‍ എന്ന ക്രിയേറ്റീവ് കലാ രൂപത്തെ അരങ്ങിലെത്തിച്ചുവെന്നതാണ്. വരയരങ്ങ് എന്ന് പ്രത്യേകം ബ്രാന്‍ഡ് ചെയ്താണ് ഈ കലാരൂപത്തെ ഇദ്ദേഹം വികസിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജനാധിപത്യബോധത്തെ ശക്തിപ്പെടുത്തുമെന്നതാണ് തന്റെ കലാരൂപമെന്നും ജിതേഷ്ജി പ്രത്യാശിക്കുന്നു.