മോഹന്‍ലാലിനെ പുലിമുരുകനാക്കിയ പുപ്പുലി തീയറ്ററിലെത്തിയപ്പോള്‍...

Update: 2017-08-28 04:43 GMT
മോഹന്‍ലാലിനെ പുലിമുരുകനാക്കിയ പുപ്പുലി തീയറ്ററിലെത്തിയപ്പോള്‍...

എന്നാല്‍ മോഹന്‍ലാലിനെ പുലിമുരുകനാക്കിയ ഒരു പുപ്പുലിയുണ്ട്.

നരഭോജിയായ പുലിയെ മലര്‍ത്തിയടിക്കുന്ന നായകന്‍‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രം പുലിമുരുകനിലെ വലിയ ആകര്‍ഷണവും ഈ പുലി വേട്ട തന്നെ. എന്നാല്‍ മോഹന്‍ലാലിനെ പുലിമുരുകനാക്കിയ ഒരു പുപ്പുലിയുണ്ട്. ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോൾ സാക്ഷാല്‍ പുപ്പുലി എത്തിയാലോ. ആരാധകരുടെ ആവേശം അലതല്ലി.

പീറ്റര്‍ ഹീന്‍. സിനിമ ലോകത്ത് ഈ പേര് കേൾക്കാത്തവര്‍ കുറവായിരിക്കും. അടിസീനുകള്‍ ക്യാമറയില്‍ ദൃശ്യ ചാരുതയോടെ അവതരിപ്പിക്കുന്ന ആക്ഷന്‍ ഡയറക്ടറാണ് പീറ്റര്‍ ഹീന്‍. അസാധ്യമായ പുലിവേട്ടയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം പുലിമുരുകനില്‍. പീറ്റര്‍ തന്നെയാണ് പുലിമുരുകന്റെയും താരം. സിനിമ കാണാന്‍ പുപ്പുലി നേരിട്ടെത്തിയതോടെ ആരാധകര്‍ പൊതിഞ്ഞു. തിരുവനന്തപുരം ഏരിയസ് പ്ലക്സിലാണ് പീറ്ററെത്തിയത്. 1994 മുതല്‍ സിനിമ ലോകത്ത് നിറസാന്നിധ്യമായ പീറ്ററിനെ നിരവധി തവണയാണ് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ക്കായി നാമനിര്‍ദേശം ചെയ്തത്. മൂന്ന് തവണ ബെസ്റ്റ് ആക്ഷന്‍ ഡയറക്ടര്‍ പുരസ്കാരവും പീറ്റര്‍ സ്വന്തമാക്കിയിരുന്നു.

Tags:    

Similar News