നാല് ദിവസം കൊണ്ട് 31 കോടിയുടെ കളക്ഷനുമായി വേലൈക്കാരന്‍

Update: 2018-04-29 16:31 GMT
Editor : Jaisy
നാല് ദിവസം കൊണ്ട് 31 കോടിയുടെ കളക്ഷനുമായി വേലൈക്കാരന്‍

ഫഹദിന്റെ ആദ്യ തമിഴ് ചിത്രമെന്നത് കേരളത്തില്‍ വേലൈക്കാരന് ഇരട്ടിവിജയം നേടിക്കൊടുത്തു

തന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗുമായി ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരന്‍ നാലു ദിവസം കൊണ്ട് മുപ്പതുകോടിക്ക് മേല്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.

ക്രിസ്തുമസ് ചിത്രങ്ങളെല്ലാം തിയറ്ററുകളില്‍ കുതിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായ തമിഴ് ചിത്രം വേലൈക്കാരനും ഒട്ടുംപിന്നില്‍ അല്ല. ശിവകാര്‍ത്തികേയന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാവുകയാണ് വേലൈക്കാരന്‍.

ഡിസംബര്‍ 22മുതല്‍ 24 വരെയുള്ള കണക്ക് പ്രകാരം ചിത്രം 31 കോടി സ്വന്തമാക്കി കഴിഞ്ഞു. മോഹന്‍രാജ സംവിധാനം ചെയ്ത ചിത്രം മറ്റു ക്രിസ്തുമസ് ചിത്രങ്ങളെക്കാള്‍ ഒരു മൈല്‍ മുന്‍പിലാണെന്നത് വ്യക്തം. കേരളത്തില്‍ മുപ്പത് സ്ക്രീന്‍ കൂടി വര്‍ധിപ്പിച്ചു. ഫഹദിന്റെ ആദ്യ തമിഴ് ചിത്രമെന്നത് കേരളത്തില്‍ വേലൈക്കാരന് ഇരട്ടിവിജയം നേടിക്കൊടുത്തു. കര്‍ണാടകയിലും ചിത്രത്തെ സ്വീകരിച്ചു കഴിഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News