കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? വെള്ളിയാഴ്ച ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചോദ്യം
കട്ടപ്പയുടെ ചതി, സിനിമയുടെ നിരുപണം എന്നിവയായിരുന്നു ഇന്റര്‍നെറ്റില്‍ തിരഞ്ഞ മറ്റുള്ളവ
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിയറ്ററിലെത്തിയപ്പോള്‍ ടിക്കറ്റ് കിട്ടാത്തവരും ചിത്രം കാണാന്‍ സമയം കിട്ടാത്തവരും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഒരു കാര്യമായിരുന്നു. മറ്റൊന്നുമല്ല, ബാഹുബലിയുടെ ആദ്യഭാഗം അവേശഷിപ്പിച്ച ആ ചോദ്യം തന്നെ. എന്തുകൊണ്ട് കട്ടപ്പ ബാഹുബലിയെ കൊന്നു?. സിനിമ റിലീസാകുമ്പോള്‍ ഗുഗിളിനും ഇരിക്കപ്പൊറുതിയുണ്ടായില്ല. കട്ടപ്പയുടെ ചതി, സിനിമയുടെ നിരുപണം എന്നിവയായിരുന്നു ഇന്റര്‍നെറ്റില്‍ തിരഞ്ഞ മറ്റുള്ളവ.
200 ശതമാനം പേരാണ് കട്ടപ്പ ബാഹുബലിയെ കൊന്നതിന്റെ കാരണം തേടി ഗുഗിളില്‍ സമയം ചെലവഴിച്ചത്. ഇത് ഗുഗിളിന്റെ പരിധിക്കപ്പുറമായിരുന്നു. മാര്‍ച്ചില്‍ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിന്റെ ട്രയിലറും മണിക്കൂറുകള്‍ക്കുള്ളില്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കാതെയാണ് ബാഹുബലി 2വും തിയറ്ററിലെത്തിയത്. ആദ്യദിനം തന്നെ ചിത്രം 108 കോടി കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡിനോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യ കൊണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗവും പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തി.