വിദ്യാ ബാലന്‍റെ ബീഗം ജാന്‍ വെള്ളിയാഴ്ചയെത്തും

Update: 2018-05-26 22:42 GMT
Editor : Sithara
വിദ്യാ ബാലന്‍റെ ബീഗം ജാന്‍ വെള്ളിയാഴ്ചയെത്തും

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിദ്യാ ബാലന്‍റെ ബീഗം ജാന്‍ വെള്ളിയാഴ്ചയെത്തും.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിദ്യാ ബാലന്‍റെ ബീഗം ജാന്‍ വെള്ളിയാഴ്ചയെത്തും. വിദ്യാബാലന്‍ ഒരു വേശ്യാലയം നടത്തിപ്പുകാരിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ബീഗം ജാന്‍.

രാജ്കഹിനി എന്ന ബംഗാളി ചിത്രത്തിന്‍റെ റീമേക്കാണ് ബീഗം ജാന്‍. ഇന്ത്യാ - പാക് വിഭജന സമയത്ത് അതിര്‍ത്തിയില്‍ പണിത ഒരു വേശ്യാലത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ആ വേശ്യാലയത്തിന്‍റെ നടത്തിപ്പുകാരിയാണ് ബീഗം ജാന്‍. ശ്രീജിത്ത് മുഖര്‍ജിയാണ് സംവിധാനം.

Advertising
Advertising

ഡേര്‍ട്ടി പിക്ചറിനും കഹാനിക്കും ശേഷം വിദ്യക്ക് ലഭിച്ച ശക്തമായ കഥാപാത്രമാണ് ബീഗം ജാന്‍. ഗൌഹര്‍ ഖാന്‍, പല്ലവി ശര്‍ദ, ഇള അരുണ്‍, നസ്റുദ്ദീന്‍ ഷാ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബീഗം ജാനിലേതായി ഇതിനോടകം പുറത്തിറങ്ങിയ പാട്ടുകളെല്ലാം ഹിറ്റാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആശാ ഭോസ്ലെയുടെ ശബ്ദം വീണ്ടും ബീഗം ജാനിലൂടെ പ്രേക്ഷകര്‍ക്ക് കേള്‍ക്കാം. അനു മാലികിന്‍റെ സംഗീതത്തില്‍ കൌസര്‍ മുനീറിന്‍റെ മനോഹര വരികളാണ് ആശാ ഭോസ്ലെ പാടിയിരിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഏപ്രില്‍ 14നെത്തും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News