മമ്മൂട്ടിയുടെ ‘ദ് ഗ്രേറ്റ് ഫാദര്‍’ റിലീസ് നീട്ടി

Update: 2018-05-27 10:31 GMT
Editor : Ubaid
മമ്മൂട്ടിയുടെ ‘ദ് ഗ്രേറ്റ് ഫാദര്‍’ റിലീസ് നീട്ടി

ഫസ്റ്റ്‍ ലുക്ക് പുറത്തിറങ്ങിയതു മുതല്‍ മറ്റൊരു ബിഗ് ബി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകര്‍

ക്രിസ്തുമസിന് മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍. എന്നാല്‍ ആരാധകരെ നിരാശത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയുടെ റിലീസ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം

ഫസ്റ്റ്‍ ലുക്ക് പുറത്തിറങ്ങിയതു മുതല്‍ മറ്റൊരു ബിഗ് ബി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകര്‍. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിനൊപ്പം ക്രിസ്തുമസ് റിലീസായി ദ ഗ്രേറ്റ് ഫാദറും എത്തുമെന്നായിരുന്നു വാര്‍ത്ത. ഇതോടെ പുലിമുരുകനുള്ള മറുപടി ഗ്രേറ്റ് ഫാദര്‍ നല്‍കുമെന്ന തരത്തില്‍ ട്രോളുകളുമായി ആരാധകരും സോഷ്യല്‍ മീഡിയകളില്‍ സജീവമായി. എന്നാല്‍ ചിത്രം ഡിസംബര്‍ 23ന് തീയറ്ററുകളിലെത്തില്ലെന്ന വാര്‍ത്തയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. സിനിമയുടെ നിര്‍മാതാക്കളായ പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസ് ആണ് റിലീസ് നീട്ടിയെന്ന വാര്‍ത്ത പുറത്തുവിട്ടത്. ക്രിസ്തുമസിന് റിലീസ് ചെയ്യാൻ വേണ്ടി നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 27ലേക്ക് നീട്ടി എന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നവാഗനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ ത്രില്ലര്‍ ആണ്. ഡേവിഡ് നൈന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ നായിക. ആര്യയും പ്രധാന വേഷത്തിലെത്തുന്നു. മണികണ്ഠന്‍ ആചാരി, ഐഎം വിജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News