ഇടവേളക്ക് ശേഷം ദേവയാനി വീണ്ടും മലയാളത്തില്‍

Update: 2018-05-27 04:41 GMT
Editor : Jaisy
ഇടവേളക്ക് ശേഷം ദേവയാനി വീണ്ടും മലയാളത്തില്‍

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയായി

കുടുംബപ്രേക്ഷകരുടെ ഇഷ്ട നടിയായ ദേവയാനി ഒരിടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരുന്നു. പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന മൈ സ്കൂള്‍ എന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയായി.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സര്‍ക്കാര്‍ സ്കൂളിനെ കേന്ദ്രീകരിച്ചാണ് മൈ സ്കൂള്‍ എന്ന ചിത്രത്തിന്റെ കഥ.മഹാലക്ഷ്മി ടീച്ചര്‍ എന്ന കഥാപാത്രത്തില്‍ അധ്യാപികയായാണ് ദേവയാനി അഭിനയിക്കുന്നത്. ടീച്ചറുടെ മകന്‍ ചെറുപ്പത്തില്‍ മരിച്ചു.അമ്മ ഉപേക്ഷിച്ച് പോയ ബാലുവെന്ന വിദ്യാര്‍ത്ഥിയും ടീച്ചറും തമ്മിലുള്ള സ്നേഹമാണ് കഥയുടെ സസ്പെന്‍സ്.ദേവയാനിയുടെ അച്ഛനായി അഭനിയിക്കുന്നത് മധുവാണ്. സോനാ നായരും ചിത്രത്തിലുണ്ട്. ജഗദീഷ് കുമാറാണ് നിര്‍മ്മാതാവ്.ജൂലൈ അവസാനം സിനിമ തിയറ്ററുകളിലെത്തും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News