മുകേഷിന്റെ മകനും സിനിമയിലേക്ക്, നായകനായി അച്ഛനൊപ്പം അരങ്ങേറ്റം
Update: 2018-05-27 19:34 GMT
ഡബ്സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വര്‍ഷ ബൊല്ലമ്മമാണ് നായികയാകുന്നത്
മറ്റൊരു താരപുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക്. നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ ശ്രാവണാണ് മുഖം കാണിക്കാനെത്തുന്നത്. സാള്‍ട്ട് മാംഗോ ട്രീയുടെ സംവിധായകന്‍ രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് ശ്രാവണിന്റെ അരങ്ങേറ്റം.
ഡബ്സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വര്‍ഷ ബൊല്ലമ്മമാണ് നായികയാകുന്നത്. നായകന്റെ പിതാവിന്റെ വേഷത്തില്‍ മുകേഷ് എത്തുന്നുണ്ട്. നായികയുടെ പിതാവായി അഭിനയിക്കുന്നത് ശ്രീനിവാസനാണ്. ദുബൈയിലാണ് ശ്രാവണ്‍ ജോലി ചെയ്യുന്നത്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍എന്നിവരുടേതാണ് തിരക്കഥ. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനും കല്യാണത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.