അഭിനയ സപര്യയുടെ അറുപതാം വാര്‍ഷികത്തില്‍ കുട്ട്യേടത്തി വിലാസിനി വീണ്ടും അരങ്ങില്‍
നാല്പത്തിയാറ് വര്‍ഷം മുന്‍പ് അഭിനയിച്ച കുന്തി നാടകം വീണ്ടും അരങ്ങത്തെത്തിച്ചപ്പോഴാണ് കുട്ട്യേടത്തി വിലാസിനി അതേ കഥാപാത്രമായി രംഗത്തെത്തിയത്
അഭിനയ സപര്യയുടെ അറുപതാം വാര്‍ഷികത്തില്‍ കുട്ട്യേടത്തി വിലാസിനി വീണ്ടും അരങ്ങില്‍. നാല്പത്തിയാറ് വര്‍ഷം മുന്‍പ് അഭിനയിച്ച കുന്തി നാടകം വീണ്ടും അരങ്ങത്തെത്തിച്ചപ്പോഴാണ് കുട്ട്യേടത്തി വിലാസിനി അതേ കഥാപാത്രമായി രംഗത്തെത്തിയത്.
1971ല്‍ നെല്ലിക്കോട് ഭാസ്കരന്‍ സംവിധാനം ചെയ്ത് അരങ്ങിലെത്തിയ കുന്തി അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നാടകമായിരുന്നു. അഖില കേരള നാടക മത്സരത്തില്‍ മികച്ച നടിയായി കുട്ട്യേടത്തി വിലാസിനിയെ തെരഞ്ഞെടുത്തത് കുന്തിയിലെ അഭിനയ മികവിനായിരുന്നു. ഇതേ നാടകമാണ് വീണ്ടും അരങ്ങിലെത്തിച്ചത്
അന്ന് ഭരത് പ്രേംജിയായിരുന്നു കുട്ട്യേടത്തി വിലാസിനിക്കൊപ്പം അഭിനയിച്ചത്.മികച്ച നടന്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ കുന്തി അന്ന് കരസ്ഥമാക്കി. മഹാഭാരതത്തിലെ കുന്തിയുടെ കഥ ആധുനിക യുഗത്തിലെ സ്ത്രീത്വത്തിന്റെ കഥയായി പുനര്‍ജ്ജനിക്കുകയാണ് നാടകത്തിലൂടെ. ജയശങ്കര്‍ പൊതുവത്താണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍ വഹിച്ചിരിക്കുന്നത് .നാടക സംരക്ഷണ യജ്ഞത്തിന്റെ മൂന്നാമത്തെ നാടകമാണിത്.