സേതുരാമയ്യര്‍ സിബിഐ വരുന്നു, അഞ്ചാം ഭാഗവുമായി

Update: 2018-05-30 04:38 GMT
Editor : Sithara
സേതുരാമയ്യര്‍ സിബിഐ വരുന്നു, അഞ്ചാം ഭാഗവുമായി

മലയാളത്തിലെ എക്കാലത്തെയും ക്രൈം ത്രില്ലര്‍ സിനിമ ഒരു സിബിഐ ഡയറിക്കുറിപ്പിന് അഞ്ചാം ഭാഗം വരുന്നു.

മലയാളത്തിലെ എക്കാലത്തെയും ക്രൈം ത്രില്ലര്‍ സിനിമ ഒരു സിബിഐ ഡയറിക്കുറിപ്പിന് അഞ്ചാം ഭാഗം വരുന്നു. സംവിധായകന്‍ കെ. മധുവാണ് ഇക്കാര്യം ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ 1988 ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ മലയാളിയെ ആദ്യമായി ത്രില്ലടിപ്പിച്ചത്. മമ്മൂട്ടിയുടെ സേതുരാമയ്യരെയും സിബിഐയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയപ്പോള്‍ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ഹിറ്റ് പരമ്പരകള്‍ കെ മധു സമ്മാനിച്ചു. അഞ്ചാംഭാഗം സംബന്ധിച്ച് മമ്മൂട്ടിയും എസ് എന്‍ സ്വാമിയും ചര്‍ച്ചകള്‍ പൂര്‍ത്താക്കികഴിഞ്ഞു.

ആദ്യ സിനിമയില്‍ എന്‍ എന്‍ സ്വാമി അലി ഇമ്രാന്‍ എന്ന മുസ്ലിം കഥാപാത്രത്തെയാണ് സിബിഐ ഉദ്യോഗസ്ഥനായി കണ്ടത്. കഥാപാത്രത്തെ ബ്രാഹ്മണനാക്കിയത് മമ്മൂട്ടിയായിരുന്നുവെന്നും കെ മധു ഓര്‍മിച്ചു. അലി ഇമ്രാനെ മോഹന്‍ലാല്‍ പിന്നീട് മൂന്നാംമുറയില്‍ അവതരിപ്പിച്ചു. വന്‍ മുതല്‍ മുടക്കില്‍ ചരിത്രപ്രാധാന്യമുള്ള മറ്റൊരു ചിത്രത്തിന്റെ കൂടി പണിപ്പുരയിലാണ് താനെന്ന് കെ മധു പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News