'മാണിക്യ മലരായ പൂവി' ഗാനം; ഒമര്‍ ലുലുവിനെതിരെ കേസെടുത്തു

Update: 2018-05-30 20:20 GMT
Editor : Muhsina
'മാണിക്യ മലരായ പൂവി' ഗാനം; ഒമര്‍ ലുലുവിനെതിരെ കേസെടുത്തു

ഒരു അഡാര്‍ ലൌ സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്. സിനിമയിലെ ഗാനം മുസ്‍ലം മതവികാരത്തെ വ്രണപ്പെടുത്തുമെന്ന പരാതിയിലാണ് കേസ്. ഹൈദരാബാദ് പൊലീസാണ്..

ഒരു അഡാര്‍ ലൌ സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്. സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം മുസ്‍ലിം മതവികാരത്തെ വ്രണപ്പെടുത്തുമെന്ന പരാതിയിലാണ ഹൈദരാബാദ് പൊലീസ് കേസെടുത്തത്.

ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയ സന്ദര്‍ഭവും രീതിയുമാണ് പരാതികള്‍ക്ക് അടിസ്ഥാനം. ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കളാണ് ഈ ഗാനത്തിനെതിരെ ഫലക്നുമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മതവികാരം വൃണപ്പെടുത്തുന്നതാണ് ഗാനചിത്രീകരണം എന്നാണ് ആക്ഷേപം.

ഇതേസമയം, യൂട്യൂബില്‍ ഗാനം പുതിയ ചരിത്രം രചിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ഒന്നരകോടിയോളം പേരാണ് ഗാനം കണ്ടത്. ഗാനത്തിലെ അഭിനേതാക്കളില്‍ ഒരാളായ പ്രിയ പ്രകാശ് വാര്യര്‍ക്ക് നവമാധ്യമങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന ആരാധക പ്രവാഹമാണ്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News