പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ജയറാം നായകനായ ആശകൾ ആയിരം തിയേറ്ററുകളിൽ മുന്നേറുന്നു. ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടിയിലേറെ രൂപയുടെ കലക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം രണ്ടിരട്ടി കലക്ഷനുമായി മൂന്ന് കോടി രൂപയിലേക്ക് കുതിക്കുകയാണ്. 36000ലേറെ ടിക്കറ്റുകളാണ് ഇന്നലെ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റത്. ജയറാം- കാളിദാസ് ജയറാം കോമ്പോയ്ക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശാ ശരത്തിന്റേയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങളും കൈയടി നേടുന്നുണ്ട്.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 'ഒരു വടക്കൻ സെൽഫി'യിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് 'ആശകൾ ആയിരം' സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി പ്രവീൺ. ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് വിതരണം.
ഡിഒപി: സ്വരൂപ് ഫിലിപ്പ്, പ്രൊജക്ട് ഡിസൈനർ: എൻ.എം ബാദുഷാ, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ: സനൽ ദേവ്, എഡിറ്റർ: ഷഫീഖ് പി.വി, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കൊറിയോഗ്രാഫി: സ്പ്രിങ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: ഫസൽ എ. ബക്കർ, ട്രയ്ലർ കട്ട്സ്: ലിന്റോ കുര്യൻ, ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, മേക്കപ്പ്: ഹസൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച്, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ലെബിസൺ ഗോപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പിആർഒ: പ്രതീഷ് ശേഖർ.