രാമലീല റിലീസ് തിയതി പ്രഖ്യാപിച്ചു

Update: 2018-05-31 10:38 GMT
Editor : rishad
രാമലീല റിലീസ് തിയതി പ്രഖ്യാപിച്ചു

വിവാദങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായ ചിത്രം രാമലീല റിലീസ് പ്രഖ്യാപിച്ചു

വിവാദങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായ ചിത്രം രാമലീല റിലീസ് പ്രഖ്യാപിച്ചു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 28ന് പ്രദര്‍ശനത്തിനെത്തും. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. ഓണം റിലീസായി തിയേറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാക്കുറ്റത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതതോടെ റിലീസ് നീളുകയായിരുന്നു. പിന്നാലെ പലവട്ടം പ്രദര്‍ശനത്തിന് തയ്യാറെടുത്തെങ്കിലും ജനരോഷം ഭയന്ന് മാറ്റിവെച്ചു. ചില പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീര്‍ക്കാനുണ്ടെന്നായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

Advertising
Advertising

നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം ടോമിച്ചന്റെ ചിത്രമാണിത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. മുകേഷ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, രണ്‍ജി പണിക്കര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Full View

Writer - rishad

contributor

Editor - rishad

contributor

Similar News