സിനിമയെടുക്കാന്‍ ഒബാമയും

Update: 2018-05-31 06:49 GMT
Editor : Alwyn K Jose
സിനിമയെടുക്കാന്‍ ഒബാമയും

ഓൺലൈൻ സിനിമ റിലീസിങ് സൈറ്റ് ആയ നെറ്റ്ഫ്ലിക്സുമായി സഹകരിച്ചാണ് സിനിമാ നിർമാണം. ഒബാമയുടെ ഭാര്യ മിഷേലും നിർമാണത്തില്‍ പങ്കാളിയാണ്.

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു. ഓൺലൈൻ സിനിമ റിലീസിങ് സൈറ്റ് ആയ നെറ്റ്ഫ്ലിക്സുമായി സഹകരിച്ചാണ് സിനിമാ നിർമാണം. ഒബാമയുടെ ഭാര്യ മിഷേലും നിർമാണത്തില്‍ പങ്കാളിയാണ്.

ഹയർ ഗ്രൌണ്ട് പ്രൌഡക്ഷൻസ് എന്ന ബാനറിലാകും ബരാക് ഒബാമയും മിഷേൽ ഒബാമയും ചിത്രങ്ങൾ നിർമിക്കുക. സിനിമകൾക്ക് പുറമെ പരമ്പരകളും ഡോക്യുമെന്ററികളുമെല്ലാം നിർമിക്കാൻ ഒബാമ തീരുമാനിച്ചതായി നെറ്റ്‌ഫ്ലിക്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വർഷങ്ങൾ നീണ്ട കരാർ ആണ് നെറ്റ്ഫ്ലിക്സുമായി ഒബാമ ഒപ്പിട്ടിരിക്കുന്നത്. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ഒബാമ ഒപ്പിടുന്ന ആദ്യ ഔദ്യോഗിക കരാർ ആണിത്. സാധാരണ പോലെ പൊതുവേദികളിലെ പ്രസംഗവും സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു ഒബാമ. പരിചയപ്പെട്ട ആളുകളെയും അവരുടെ അനുഭവങ്ങളെയും വലിയ സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിൽ സന്തോഷം ഉണ്ടെന്ന് ബരാക് ഒബാമ വാർത്താക്കുറിപ്പിൽ പറഞ്ഞു. അതുകൊണ്ടാണ് മിഷേലും ഞാനും നെറ്റ്ഫ്ലിക്സുമായി സഹകരിക്കുന്നത്. കഴിവുള്ള, പ്രചോദിപ്പിക്കുന്ന, സർഗ്ഗാത്മക ശബ്ദങ്ങൾ കണ്ടെത്താനും അവരെയും അവരുടെ ജീവിതവും ലോകത്തിന് പരിചയപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഒബാമ പറഞ്ഞു. ലോകത്താകമാനമായി 125 മില്യൺ ആളുകളാണ് നെറ്റ്ഫ്ലിക്സിനെ സബ്സ്ക്രൈബ് ചെയ്യുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News