ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍

Update: 2018-06-01 05:28 GMT
ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍

ചിത്രത്തില്‍ ലെനയുടെ അമ്മ സൂസമ്മയായിട്ടാണ് ഭാഗ്യലക്ഷ്മി വേഷമിട്ടത്

ഒരു മുത്തശ്ശി ഗദയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍. അഭിനയത്തിലും സ്വന്തം സ്വരം വേറിട്ടു കേൾപ്പിക്കാൻ ചേച്ചിക്ക് കഴിഞ്ഞുവെന്ന് മുത്തശ്ശി ഗദയിലെ കഥാപാത്രത്തെ കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾ തെളിയിക്കുന്നു. ഭാഗ്യലക്ഷ്മി ചേച്ചിക്ക് ആശംസകൾ, അഭിനന്ദനങ്ങൾ....മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. ഓം ശാന്തി ഓശാനക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മുത്തശ്ശി ഗദ. ചിത്രത്തില്‍ ലെനയുടെ അമ്മ സൂസമ്മയായിട്ടാണ് ഭാഗ്യലക്ഷ്മി വേഷമിട്ടത്.

Advertising
Advertising

മഞ്ജുവിന്റെ പോസ്റ്റ്

ഇത്രയും കാലം പല അഭിനേത്രിമാരിലൂടെ, കരുത്തുറ്റ പെൺ കഥാപത്രങ്ങളിലൂടെ ഭാഗ്യലക്ഷ്മി ചേച്ചി ശബ്ദമായി സ്ക്രീനിൽ നിറഞ്ഞു. 'ഒരു മുത്തശ്ശി ഗദ 'യിലൂടെ ചേച്ചി ശബ്ദപ്പകർച്ചയുടെ കൂട്ടിൽ നിന്ന് അഭിനേത്രിയിലേക്ക് മാറുകയാണ്. അഭിനയത്തിലും സ്വന്തം സ്വരം വേറിട്ടു കേൾപ്പിക്കാൻ ചേച്ചിക്ക് കഴിഞ്ഞുവെന്ന് മുത്തശ്ശി ഗദയിലെ കഥാപാത്രത്തെ കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾ തെളിയിക്കുന്നു. ഭാഗ്യലക്ഷ്മി ചേച്ചിക്ക് ആശംസകൾ, അഭിനന്ദനങ്ങൾ.

Full View
Tags:    

Similar News