'ചെറുകഥ പോലെ..' സുഡാനിയിലെ രണ്ടാം ഗാനമെത്തി
ഫുട്ബോള്‍ പ്രമേയമാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ രണ്ടാം ഗാനം പുറത്തിറങ്ങി. സൗബിന്‍ സാഹിറും നൈജീരിയന്‍ നടന്‍ സാമുവൽ ആബിയോളയും
ഫുട്ബോള്‍ പ്രമേയമാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ രണ്ടാം ഗാനം പുറത്തിറങ്ങി. സൗബിന്‍ സാഹിറും നൈജീരിയന്‍ നടന്‍ സാമുവൽ ആബിയോളയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇതിനകം ജനശ്രദ്ധ നേടിയിട്ടുണ്ട്. ‘ചെറുകഥ പോലെ ജന്മം ചുരുളഴിയുന്നതെങ്ങോ’ എന്ന് തുടങ്ങുന്ന ഗാനം റെക്‌സ് വിജയനാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഇമാം മജ്‍ബൂറും ശബ്ദം നൽകുന്നു.
ഇതിനകം തന്നെ ചിത്രത്തിെൻറ ട്രെയ്ലറും പാട്ടുമെല്ലാം സാമൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും ഹിറ്റായിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ പേരിലെത്തിയ ഫുട്ബോള്‍ ഗെയിമും വ്യത്യസ്തമായിരുന്നു. കോഴിക്കോടും മലപ്പുറത്തുമായിരുന്നു സിനിമയുടെ ചിത്രീകരണം. കെ എൽ 10 പത്തിലൂടെ ശ്രദ്ധേയനായ മുഹ്‌സിൻ പരാരിയും സക്കരിയയും ചേർന്നാണ് സുഡാനിയുടെ തിരക്കഥ തയ്യാറാക്കിയത്. ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റിനു വേണ്ടി സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്.