സിനിമ പ്രതിസന്ധി; അനൗപചാരിക ചര്‍ച്ചയും പരാജയപ്പെട്ടു

Update: 2018-06-02 07:13 GMT
Editor : Subin
സിനിമ പ്രതിസന്ധി; അനൗപചാരിക ചര്‍ച്ചയും പരാജയപ്പെട്ടു

വിതരണക്കാരും തിയ്യേറ്റര്‍ ഉടമകളും നിലപാടുകളില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാഞ്ഞതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്

Full View

സിനിമ പ്രതിസന്ധി പരിഹരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന അനൗപചാരിക ചര്‍ച്ചയും പരാജയപ്പെട്ടു. വിതരണക്കാരും തിയ്യേറ്റര്‍ ഉടമകളും നിലപാടുകളില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാഞ്ഞതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്.

രണ്ടാഴ്ച്ചയിലേറെയായി തുടരുന്ന സിനിമ പ്രതിസന്ധി പരിഹരിക്കാനാണ് കൊച്ചിയില്‍ വിതരണക്കാരും നിര്‍മാതാക്കളും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികളും തമ്മില്‍ അനൗപചാരിക ചര്‍ച്ച നടത്തിയത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെ ഒഴിവാക്കിയായിരുന്നു ചര്‍ച്ച. എന്നാല്‍ ചര്‍ച്ചയില്‍ ഇരുവിഭാഗവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. ഇതോടെ ഒത്തുതീര്‍പ്പു ചര്‍ച്ച പരാജയപ്പെട്ടു.

Advertising
Advertising

തിയ്യേറ്റര്‍ വരുമാനത്തിന്റെ 60 ശതമാനം വിതരണക്കാര്‍ക്കും 40 ശതമാനമെന്നത് തിയ്യേറ്റര്‍ ഉടമകള്‍ക്കുമെന്ന നിലവിലെ രീതി മാറ്റാനാവില്ലെന്ന് വിതരണക്കാരും നിര്‍മാതാക്കളും നിലപാടെടുത്തു. ഇതിനുപുറമെ സമരത്തെതുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ തിയ്യേറ്റര്‍ വിഹിതത്തിന്റെ 70 ശതമാനം നല്‍കണമെന്നും വിതരക്കാര്‍ ആവശ്യമുന്നയിച്ചു. ഒപ്പം സമരം പിന്‍വലിച്ചുവെന്ന കത്ത് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നല്‍കുകയും ചെയ്യണം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് തിയ്യേറ്ററുടമകള്‍ വ്യക്തമാക്കി.

50:50 അനുപാതത്തില്‍ തിയ്യേറ്റര്‍ വരുമാനം വീതിക്കണമെന്നമുന്‍ നിലപാടില്‍ തിയ്യേറ്ററുടമകള്‍ ഉറച്ചുനിന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ 10 ന് ചേരുന്ന ജനറല്‍ ബോഡിയോഗത്തില്‍ തിയ്യേറ്റുകള്‍ അനശ്ചിതകാലത്തേക്ക് അടച്ചിടുന്നത് പോലെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം.

Writer - Subin

contributor

Editor - Subin

contributor

Similar News