മോഹന്‍ലാല്‍ ഭീമനാകും; 600 കോടിയുടെ രണ്ടാമൂഴം അടുത്ത വര്‍ഷം

Update: 2018-06-02 05:14 GMT
മോഹന്‍ലാല്‍ ഭീമനാകും; 600 കോടിയുടെ രണ്ടാമൂഴം അടുത്ത വര്‍ഷം

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായെത്തുന്നു.

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായെത്തുന്നു. 600 കോടി രൂപ മുതല്‍മുടക്കിലാണ് രണ്ടാമൂഴം ഒരുങ്ങുകയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രണ്ട് സിനിമ ആയിട്ടാണ് രണ്ടാമൂഴം എത്തുക. എന്നാല്‍ ആരാണ് ചിത്രം സംവിധാനം ചെയ്യുകയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയില്ല.

മലയാളത്തിന് പുറമെ ബഹുഭാഷാ സിനിമയായി ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും രണ്ടാമൂഴം ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്‍. സിനിമയുടെ ഇംഗ്ലീഷ് പതിപ്പും ഉണ്ടായേക്കും.

എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഹരിഹരന്‍ രണ്ടാമൂഴം ഒരുക്കാന്‍ നേരത്തെ ആലോചിച്ചിരുന്നു. പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Similar News